Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സംഘികളുടെ ഡീ ഗ്രേഡിങ് ഏറ്റില്ല; ഇടിച്ചുപറത്തി വിസ്മയ, 'തുടക്കം' ഹിറ്റിലേക്ക്

സംഘികളുടെ ഡീ ഗ്രേഡിങ് ഏറ്റില്ല; ഇടിച്ചുപറത്തി വിസ്മയ, 'തുടക്കം' ഹിറ്റിലേക്ക്

Thudakkam Movie

സംഘപരിവാർ അനുകൂല പ്രൊഫൈലുകളുടെ ഡീ ഗ്രേഡിങ്ങിനെ ഇടിച്ചുപറത്തി വിസ്മയ മോഹൻലാല്‍. അരങ്ങേറ്റ സിനിമയായ 'തുടക്കം' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നോട്ട്.
ഡല്‍ഹി ജന്തർ മന്തറിലെ വിദ്യാർഥി പ്രക്ഷോഭത്തെ വിസ്മയ പിന്തുണച്ചതിനാലാണ് സിനിമയ്‌ക്കെതിരെ സംഘപരിവാർ അനുകൂലികള്‍ ഡീഗ്രേഡിങ് നടത്തിയത്.

ബോക്‌സ്‌ഓഫീസില്‍ മിന്നിച്ചു

ആദ്യദിനമായ വെള്ളിയാഴ്ച 1,102 ഷോകളില്‍ നിന്ന് 2.40 കോടിയാണ് 'തുടക്ക'ത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷൻ. ഗ്രോസ് കളക്ഷൻ 2.78 കോടി. ആദ്യദിനം പ്രവൃത്തി ദിനമായിട്ടും 42 ശതമാനം ഒക്യുപ്പേഷൻ രേഖപ്പെടുത്തി. ആദ്യ ഷോയ്ക്ക് 20.92 ആയിരുന്ന ഒക്യുപ്പേഷൻ രാത്രിയായപ്പോള്‍ 59.08 ശതമാനമായി ഉയർന്നു. കേരളത്തില്‍ നിന്ന് മാത്രം 2.50 കോടിയാണ് ചിത്രത്തിന്റെ ഗ്രോസ് കളക്ഷൻ. രണ്ടാം ദിനമായ ഇന്നും മികച്ച കളക്ഷൻ നേടാൻ ചിത്രത്തിനു സാധിക്കുന്നുണ്ട്. രണ്ട് ദിവസം കൊണ്ട് ഇന്ത്യ ഗ്രോസ് കളക്ഷൻ അഞ്ച് കോടി കടക്കുമെന്ന് ഇതോടെ ഉറപ്പായി.



സംഘപരിവാർ ഹാൻഡിലുകളുടെ ഡീഗ്രേഡിങ്

ചിത്രം റിലീസ് ആയ ആദ്യദിനം തന്നെ ചില ഫെയ്ക്ക് പ്രൊഫൈലുകളില്‍ നിന്ന് ഡീഗ്രേഡിങ് നടന്നിരുന്നു. ആദ്യ ഷോ കഴിയും മുൻപ് തന്നെ സിനിമ മോശമാണെന്ന തരത്തില്‍ പോലും പല പോസ്റ്റുകളും വന്നു. ഇതെല്ലാം സിനിമയ്‌ക്കെതിരായ ഗൂഢ നീക്കമായിരുന്നു.

ഡല്‍ഹി ജന്തർ മന്തറില്‍ നടന്ന വിദ്യാർഥി സമരത്തെ അനുകൂലിച്ച്‌ വിസ്മയ മോഹൻലാല്‍ രംഗത്തെത്തിയിരുന്നു. ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവെച്ചായിരുന്നു വിസ്മയയുടെ പ്രതികരണം. ചർച്ചകള്‍ക്കുപകരം, ആവശ്യങ്ങള്‍ക്കുവേണ്ടി ശബ്ദമുയർത്തുന്നവരെ അടിച്ചമർത്തുകയാണെങ്കില്‍ നമ്മളോരോരുത്തരും ഇതെന്തുതരം ജനാധിപത്യത്തിലേക്കാണ് പോവുന്നതെന്ന് ചോദിക്കണം. സ്വന്തം പൗരന്മാരോട് ഭരണകൂടം ഇങ്ങനെയാണോ പെരുമാറേണ്ടതെന്നും വിസ്മയ ചോദിച്ചിരുന്നു. ഇതിനു പിന്നാലെ സംഘപരിവാർ ഹാൻഡിലുകള്‍ വിസ്മയയെ തള്ളി. താരത്തിനെതിരെ വലിയ സൈബർ ആക്രമണം നടന്നു. 'തുടക്കം' സിനിമ ബഹിഷ്‌കരിക്കുമെന്ന് പോലും ബിജെപി അനുകൂല ഹാൻഡിലുകള്‍ പറഞ്ഞിരുന്നു.

Thudakkam Movie - Vismaya Mohanlal

തുടക്കം പ്രേക്ഷക പ്രതികരണങ്ങള്‍ ഇങ്ങനെ

മീനു എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിസ്മയ അവതരിപ്പിച്ചിരിക്കുന്നത്. വളരെ സാധാരണ കഥയാണെങ്കിലും ട്രീറ്റ്‌മെന്റ് കൊണ്ട് ജൂഡ് ആന്റണി പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയെന്നാണ് മിക്ക പ്രേക്ഷകരുടെയും അഭിപ്രായം. പതിഞ്ഞ താളത്തില്‍ തുടങ്ങി ഓരോ സീൻ കഴിയും തോറും പ്രേക്ഷകരെ കൂടുതല്‍ എൻഗേജ് ചെയ്യിപ്പിക്കാൻ ചിത്രത്തിനു സാധിച്ചിട്ടുണ്ടെന്നും പ്രേക്ഷകർ അഭിപ്രായപ്പെട്ടു. എന്തായാലും ആശീർവാദ് സിനിമാസിന്റെ മറ്റൊരു ഹിറ്റായിരിക്കും തുടക്കമെന്നാണ് ബോക്‌സ്‌ഓഫീസ് പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. 'ധൈര്യമുണ്ടോ യുവജനങ്ങളെ അഡ്രസ് ചെയ്യാൻ'; സിജെപി വെല്ലുവിളിയില്‍ വിറച്ച്‌ മോദി സർക്കാർ

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam