Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സതീശന്റെ ഭരണത്തില്‍ കടുത്ത അതൃപ്തി; ഹൈക്കമാൻഡിനെ അറിയിക്കാൻ മുതിര്‍ന്ന നേതാക്കള്‍

സതീശന്റെ ഭരണത്തില്‍ കടുത്ത അതൃപ്തി; ഹൈക്കമാൻഡിനെ അറിയിക്കാൻ മുതിര്‍ന്ന നേതാക്കള്‍

VD Satheesan and Sunny Joseph

വി.ഡി.സതീശന്റെ ഭരണത്തിനെതിരെ കോണ്‍ഗ്രസില്‍ മുറുമുറുപ്പ്. ഭരണത്തിലെത്തി നാല് മാസം ആകുമ്പോഴേക്കും ജനങ്ങള്‍ക്കിടയില്‍ സർക്കാരിനെതിരെ അവമതിപ്പ് ഉണ്ടായെന്നാണ് മുതിർന്ന നേതാക്കളുടെ വിമർശനം.
ഭരണത്തില്‍ തൻപ്രമാണിത്തം കാണിക്കുകയാണ് സതീശനെന്നും ചില നേതാക്കള്‍ ആരോപിക്കുന്നു.

ഹൈക്കമാൻഡിനെ അറിയിക്കും

സതീശനെതിരായ വികാരം മുതിർന്ന നേതാക്കള്‍ ഹൈക്കമാൻഡിനെ അറിയിക്കും. സതീശന് മേല്‍ കടിഞ്ഞാല്‍ വേണമെന്നാകും മുതിർന്ന നേതാക്കള്‍ കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടുക. സർക്കാരുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കുമ്പോള്‍ പാർട്ടിക്കുള്ളിലും ചർച്ച വേണം. മന്ത്രിമാരെ കയറൂരി വിടരുതെന്നും മുതിർന്ന നേതാക്കള്‍ ഹൈക്കമാൻഡിനെ അറിയിക്കും.

ഭരണപ്രതിസന്ധി

സംസ്ഥാനത്ത് ഭരണപ്രതിസന്ധിയുണ്ടെന്നാണ് ഒരു വിഭാഗം നേതാക്കള്‍ ആരോപിക്കുന്നത്. വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ സർക്കാരിന് സാധിക്കാത്തത് ജനങ്ങള്‍ക്കിടയില്‍ വലിയ അവമതിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ഇത്രയും പ്രതിസന്ധി നിലനില്‍ക്കുമ്പോള്‍ തന്നെ മന്ത്രിമാർ വിദേശയാത്ര നടത്തുന്നത് ശരിയായ തീരുമാനമല്ല. ഹണിമൂണ്‍ പിരിയഡ് ആഘോഷിക്കുകയെന്ന പല മന്ത്രിമാരുടെയും സമീപനം ജനവിരുദ്ധമെന്നും അഭിപ്രായമുണ്ട്.

സംഘപരിവാറിന് കീഴ്‌പ്പെടുന്നു

സതീശൻ സർക്കാർ സംഘപരിവാറിന് കീഴ്‌പ്പെടുകയാണെന്നാണ് മുതിർന്ന കോണ്‍ഗ്രസ് നേതാക്കളില്‍ ചിലരുടെ വിമർശനം. കേന്ദ്രത്തില്‍ മോദി ചെയ്യുന്നത് കേരളത്തില്‍ സതീശൻ ചെയ്യുന്നു എന്ന പ്രതിപക്ഷ വിമർശനങ്ങള്‍ ഗൗരവസ്വഭാവമുള്ളതാണ്. വിദ്യാഭ്യാസ മേഖലയെ അടക്കം കാവിവത്കരിക്കാൻ സതീശൻ ശ്രമിക്കുകയാണെന്ന വിമർശനവും കോണ്‍ഗ്രസിലുണ്ട്. രാജ്യതലസ്ഥാനത്തേക്ക് ആർത്തിരമ്പി പിള്ളേരെത്തുന്നു; ജന്തർ മന്തർ 2.0 ലോഡിങ്, വിറയ്ക്കും മോദി

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam