Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തുലാവര്‍ഷം തുടങ്ങി; ഇനി വീണ്ടും പെയ്ത്ത്, ഇടിമിന്നല്‍ സൂക്ഷിക്കുക

തുലാവര്‍ഷം തുടങ്ങി; ഇനി വീണ്ടും പെയ്ത്ത്, ഇടിമിന്നല്‍ സൂക്ഷിക്കുക

Kerala Weather

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകാൻ സാധ്യത. തുലാവർഷം ഇന്ത്യയിലെത്തി. കാലവർഷം രാജ്യത്ത് നിന്ന് പൂർണമായും പിന്മാറി.

തുലാവർഷം

ഇന്ന് (ഒക്ടോബർ 15) തമിഴ്നാട്, പുതുച്ചേരി & കാരയ്ക്കല്‍, തീരദേശ ആന്ധ്രാപ്രദേശ്, റായലസീമ, തെക്കൻ ഉള്‍നാടൻ കർണാടക, കേരളം & മാഹി എന്നിവിടങ്ങളില്‍ തുലാവർഷം (വടക്കുകിഴക്കൻ മണ്‍സൂണ്‍) ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്.

ചക്രവാതചുഴി

തെക്കുകിഴക്കൻ അറബിക്കടലിനും സമീപമുള്ള ലക്ഷദ്വീപിനും മുകളിലായി സമുദ്രനിരപ്പില്‍ നിന്ന് 1.5 മുതല്‍ 4.5 കിലോമീറ്റർ വരെ ഉയരത്തില്‍ ഉയർന്ന ചക്രവാതചുഴി നിലനില്‍ക്കുന്നു. തെക്കൻ തമിഴ്‌നാട് തീരത്തിന് മുകളില്‍ മറ്റൊരു ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നു. കേരളത്തില്‍ ഒക്ടോബർ 19 വരെയുള്ള ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴക്ക് സാധ്യത. ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴക്കും മണിക്കൂറില്‍ 40-50 കി.മീ. വരെ വേഗതയില്‍ ശക്തമായ കാറ്റിനും ഒക്ടോബർ 17,19 തിയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴക്കും മണിക്കൂറില്‍ 30-40 കി.മീ. വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത.

മഴ മുന്നറിയിപ്പ്

ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ യെല്ലോ അലർട്ടാണ്.

ജാഗ്രത പാലിക്കുക

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്. ദുരന്തസാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകള്‍ തുറന്നു എന്നുറപ്പാക്കേണ്ടതും പകല്‍ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്. 'ഇന്നാ, അടിച്ചോ'; നാണക്കേടിന്റെ റെക്കോർഡുമായി അർഷ്ദീപ് സിങ്

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam