Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'വിജയ് പ്രധാനമന്ത്രിയാകും'; 2026 ലെ ഏറ്റവും വലിയ തമാശയെന്ന് ടിടിവി ധിനകരൻ

'വിജയ് പ്രധാനമന്ത്രിയാകും'; 2026 ലെ ഏറ്റവും വലിയ തമാശയെന്ന് ടിടിവി ധിനകരൻ

Vijay and TTV Dhinakaran

മിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് 2029 ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന അഭ്യൂഹങ്ങളില്‍ പ്രതികരിച്ച്‌ അമ്മ മക്കള്‍ മുന്നേട്ര കഴകം (AMMK) ജനറല്‍ സെക്രട്ടറി ടിടിവി ദിനകരൻ.
2026 ലെ ഏറ്റവും വലിയ തമാശയാണിതെന്ന് ദിനകരൻ പരിഹസിച്ചു.

ദിനകരൻ വിജയ് സർക്കാരിന് എതിരെ

തമിഴ്‌നാട്ടില്‍ വിജയ് സർക്കാരിനെതിരെയാണ് ടിടിവി ദിനകരനും അദ്ദേഹത്തിന്റെ പാർട്ടിയും. വിജയ് സർക്കാർ ഉടൻ വീഴുമെന്നാണ് എഎംഎംകെ പ്രവചിച്ചിരിക്കുന്നത്. അതിനിടയിലാണ് വിജയ്‌ക്കെതിരായ ഇപ്പോഴത്തെ പരിഹാസവും.

കോണ്‍ഗ്രസില്‍ അതൃപ്തി

വിജയിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കി ഉയർത്തിക്കാട്ടി ടിവികെ കേന്ദ്രങ്ങളാണ് പ്രചരണം ആരംഭിച്ചത്. ഇതോടെ ചർച്ച കൊഴുത്തു. അടുത്തിടെ നിയമസഭയില്‍ മന്ത്രി ഡി.ശരത് കുമാർ വിജയ് പ്രധാനമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ടിവികെയിലെ മുതിർന്ന മന്ത്രിമാർ ഉള്‍പ്പെടെ ഇക്കാര്യം വിവിധ വേദികളില്‍ പറഞ്ഞു. തൂത്തുക്കുടിയില്‍ 2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി സി ജോസഫ് വിജയ് എന്നുള്ള പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഇതിനെ കോണ്‍ഗ്രസ് ശക്തമായി എതിർക്കുന്നു.

കോണ്‍ഗ്രസിന്റെ നിലപാട്

2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഇന്ത്യാ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകും എന്നതരത്തില്‍ ഉയർന്നുവന്ന വാർത്തകളെ കോണ്‍ഗ്രസ് തള്ളി. ടിവികെയും കോണ്‍ഗ്രസും തമ്മില്‍ ഭിന്നതയിലാണ് എന്നത് ഊഹാപോഹങ്ങളാണെന്നും പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രാഹുല്‍ ഗാന്ധിക്ക് വിജയ് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി (സി.എല്‍.പി.) നേതാവ് തരാഹൈ കുത്ത്ബെർട്ട് വ്യക്തമാക്കി.

വിജയ് മൂന്നാമൻ

പ്രധാനമന്ത്രി സ്ഥാനത്തേക്ക് ദേശീയതലത്തില്‍ ഒൻപത് ശതമാനം പേർ വിജയിയെ പിന്തുണയ്ക്കുന്നതായി ഇന്ത്യ ടുഡേ സർവേ പുറത്തുവന്നിരുന്നു. സർവേ ഫലം ചൂണ്ടിക്കാട്ടി ടിവികെ നേതാക്കള്‍ വിജയെ ദേശീയതലത്തില്‍ ഉയർത്തികാണിക്കാൻ തുടങ്ങി. നരേന്ദ്ര മോദിക്കും രാഹുല്‍ ഗാന്ധിക്കും പിന്നിലാണ് വിജയ് സർവേയില്‍ എത്തിയത്. മനുഷ്യനായി പിറന്നതിന് മെസിക്ക് നന്ദി..!

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam