Dailyhunt
ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ

ഹോസ്റ്റലിലായിരുന്ന അഞ്ചു വയസുകാരനെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തി

പ്രാർത്ഥനകള്‍ വിഫലമായി.... 23 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനവും ഫലം കണ്ടില്ല.... മധ്യപ്രദേശിലെ ഉജ്ജയിനില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടരവയസ്സുകാരൻ മരിച്ചു....

യമുനാ നദിയില്‍ ബോട്ട് മുങ്ങി പത്ത് പേര്‍ മരിച്ചു; നിരവധിപേരെ കാണാതായി

പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ട സംഘം പിടിയില്‍

രാജ്യത്തെ സി ബി എസ് ഇ സ്‌കൂളുകളില്‍ ആറാം ക്ലാസ്സ് മുതല്‍ മൂന്നാം ഭാഷ പഠിപ്പിക്കുന്നത് നിര്‍ബന്ധമാക്കി സി ബി എസ് ഇ ഉത്തരവിറക്കി. 2026-27 അധ്യയന വര്‍ഷം മുതല്‍ ഇത് നടപ്പിലാക്കാനാണ് നിര്‍ദ്ദേശം. ഏപ്രില്‍ ഒമ്പതിന് പുറത്തിറക്കിയ ഔദ്യോഗിക സര്‍ക്കുലര്‍ പ്രകാരം, ഉത്തരവ് ലഭിച്ച്‌ ഏഴ് ദിവസത്തിനകം എല്ലാ സ്‌കൂളുകളും ഇത് സംബന്ധിച്ച നടപടികള്‍ സ്വീകരിക്കണം.

നിലവില്‍ പല സ്‌കൂളുകളും മൂന്നാം ഭാഷാ പഠനം ആരംഭിച്ചിട്ടുണ്ടെങ്കിലും ബാക്കിയുള്ള എല്ലാ സ്‌കൂളുകളും നിശ്ചിത സമയത്തിനകം തന്നെ ഇത് നടപ്പിലാക്കണമെന്ന് ബോര്‍ഡ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മൂന്നാം ഭാഷാ പഠനത്തിനായി ഔദ്യോഗിക പാഠപുസ്തകങ്ങള്‍ നിലവില്‍ ലഭ്യമായിട്ടില്ലെങ്കിലും പ്രാദേശികമായി ലഭ്യമായ പുസ്തകങ്ങളോ മറ്റ് പഠന സാമഗ്രികളോ ഉപയോഗിച്ച്‌ ക്ലാസ്സുകള്‍ ഉടന്‍ ആരംഭിക്കാനാണ് സ്‌കൂളുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഔദ്യോഗിക പാഠപുസ്തകങ്ങള്‍ ഉടന്‍ തന്നെ ലഭ്യമാക്കുമെന്നും ബോര്‍ഡ് അറിയിച്ചു.

സ്‌കൂളുകള്‍ തിരഞ്ഞെടുക്കുന്ന മൂന്നാം ഭാഷ ഏതാണെന്ന് ഔദ്യോഗികമായി അറിയിക്കുകയും ഒ എ എസ് ഐ എസ് പോര്‍ട്ടലില്‍ അത് അപ്‌ഡേറ്റ് ചെയ്യുകയും വേണം. റീജിയണല്‍ ഓഫീസുകള്‍ വഴിയായിരിക്കും ഇതിന്റെ പുരോഗതി ബോര്‍ഡ് നിരീക്ഷിക്കുക. ആറാം ക്ലാസ്സില്‍ പഠിപ്പിച്ചു തുടങ്ങുന്ന ഭാഷകള്‍ മാത്രമേ ഭാവിയില്‍ ഒമ്പത്, പത്ത് ക്ലാസ്സുകളില്‍ ഓപ്ഷണല്‍ വിഷയങ്ങളായി തിരഞ്ഞെടുക്കാന്‍ സാധിക്കുകയുള്ളൂ എന്ന കാര്യവും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് 2023 (എന്‍ സി എഫ് എസ് ഇ 2023) ശുപാര്‍ശ ചെയ്ത മുന്ന് ഭാഷാ നയം (ആര്‍ 1, ആര്‍ 2, ആര്‍ 3) നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഈ നയം അനുസരിച്ച്‌ വിദ്യാര്‍ത്ഥികള്‍ മൂന്ന് ഭാഷകള്‍ പഠിക്കേണ്ടതുണ്ട്. അതില്‍ പ്രാദേശിക ഭാഷ അല്ലെങ്കില്‍ മാതൃഭാഷ (ആര്‍ 1), മറ്റൊരു ഇന്ത്യന്‍ ഭാഷ അല്ലെങ്കില്‍ ഇംഗ്ലീഷ് (ആര്‍ 2), കൂടാതെ മൂന്നാമതൊരു ഇന്ത്യന്‍ ഭാഷ (ആര്‍ 3) എന്നിവ ഉള്‍പ്പെടുന്നു. വിദ്യാര്‍ത്ഥികളില്‍ ഭാഷാപരമായ പ്രാവീണ്യവും സാംസ്‌കാരിക അവബോധവും ദേശീയ ഒരുമയും വളര്‍ത്തുകയാണ് ഇതിലൂടെ സി ബി എസ് ഇ ലക്ഷ്യമിടുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new