Dailyhunt
പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ട സംഘം പിടിയില്‍

പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ട സംഘം പിടിയില്‍

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്

ബാലവേലയ്ക്കായി കടത്താന്‍ ശ്രമിച്ച 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു , ഭൗതികശരീരംതിങ്കളാഴ്ച രാവിലെ 11 മണിക്ക് പൊതുദർശനത്തിന് വെക്കും. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് മുംബൈയിലെ ശിവാജി പാർക്കില്‍ നടക്കുമെന്ന് മകൻ ആനന്ദ് ഭോസ്‌ലെ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിട്ട സംഘം ബിഹാറില്‍ പിടിയില്‍. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ നീക്കത്തിലാണു മൂന്നു പ്രതികള്‍ പിടിയിലായത്. ബക്‌സര്‍ ജില്ലയിലെ സിംറി പ്രദേശത്ത് നടത്തിയ റെയ്ഡില്‍ കേസിലെ പ്രധാന പ്രതി അമന്‍ തിവാരി പിടിയിലായി. ഇയാളെ ചോദ്യം ചെയ്തതോടെ മറ്റു രണ്ട് പ്രതികളുടെ വിവരങ്ങള്‍ ലഭിക്കുകയും അറസ്റ്റിലേക്ക് നീങ്ങുകയുമായിരുന്നു.

കേസില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു. പദ്ധതി നടപ്പിലാക്കാന്‍ പ്രതികള്‍ സമയപരിധി നിശ്ചയിക്കുകയും വിദേശ രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്ന് പണം തേടിയതായും വിവരമുണ്ട്. റെയ്ഡിനിടെ പ്രതികളില്‍ നിന്ന് ലാപ്‌ടോപ് ഉള്‍പ്പെടെയുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു. ഇവ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new