Dailyhunt
ഹോസ്റ്റലിലായിരുന്ന അഞ്ചു വയസുകാരനെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തി

ഹോസ്റ്റലിലായിരുന്ന അഞ്ചു വയസുകാരനെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തി

തമിഴ്നാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കന്യാകുമാരിയിലെത്തും..

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് സ്ഥാനം രാജിവച്ചേക്കുമെന്ന് സൂചന....

കൊല്‍ക്കത്തയില്‍ മലയാളി വിദ്യാര്‍ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

ഹോസ്റ്റലിലായിരുന്ന അഞ്ചു വയസുകാരനെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തി. ബിഹാറിലാണ് സംഭവം. സംഭവത്തില്‍ 46കാരനായ സ്‌കൂള്‍ ഗാര്‍ഡ് അറസ്റ്റില്‍. ബിഹാറിലെ ജെഹാനാബാദിലുള്ള റസിഡന്‍ഷ്യല്‍ സ്‌കൂള്‍ കാന്റീനിലെ ജീവനക്കാരനായ മുകേഷ് (46) ആണ് അറസ്റ്റിലായത്. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രതിയുടെ മൊഴി. ബലാത്സംഗം, കൊലപാതകം, പോക്‌സോ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് മുകേഷിനെതിരെ കേസെടുത്തിരിക്കുന്നത്. കുറ്റം ചെയ്യുമ്പോള്‍ താന്‍ മദ്യലഹരിയിലായിരുന്നുവെന്ന് പ്രതി വെളിപ്പെടുത്തി.

ഞായറാഴ്ച രാത്രി മുകേഷ് വിദ്യാര്‍ഥിയെ പ്രലോഭിപ്പിച്ച്‌ തന്റെ മുറിയിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വിദ്യാര്‍ഥി നിലവിളിക്കുമെന്നും താന്‍ പിടിയിലാകുമെന്നും ഭയന്ന് കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഹോസ്റ്റലിലെ ഗോവണിപ്പടിയില്‍ ഉപേക്ഷിച്ചു. പിറ്റേന്ന് രാവിലെ ഹോസ്റ്റല്‍ നടത്തിപ്പുകാരന്‍ വിളിച്ചപ്പോഴാണ് കുട്ടി ആശുപത്രിയിലാണെന്ന വിവരം പിതാവ് അറിയുന്നത്. ആശുപത്രിയില്‍ എത്തിയപ്പോള്‍ കുട്ടിയുടെ കഴുത്തറുത്ത നിലയിലും ജനനേന്ദ്രിയം മുറിച്ചുമാറ്റപ്പെട്ട നിലയിലുമായിരുന്നു. ഉടന്‍ പട്‌നയിലെ മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

കൊലപാതകത്തിന് ഉപയോഗിച്ച ബ്ലേഡ് പൊലീസ് കണ്ടെടുത്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മുകേഷിനെ, ഭാര്യ ഉപേക്ഷിച്ചു പോയിരുന്നു. മാനസികമായി നിരാശനായ ഇയാളെ ഹോസ്റ്റലിലെ കുട്ടികള്‍ പരിഹസിച്ചിരുന്നതും പൊലീസ് പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new