Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച്‌ ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച്‌ ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി

ആഡംബര ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ട അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച്‌ ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി). റുസ്‌തോംജി ക്രൗണിലെ പദ്ധതിയില്‍ ഉള്‍പ്പെട്ട 128 ഫ്‌ളാറ്റുകള്‍ക്കാണ് പൊളിക്കല്‍ നടപടി സ്വികരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ രാഷ്ട്രീയ നേതാക്കള്‍, ഉദ്യോഗസ്ഥര്‍, പ്രമുഖ വ്യവസായികള്‍ എന്നിവരുമായി ബന്ധമുള്ള ഫ്‌ളാറ്റുകളും ഇതില്‍ ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്.

കെട്ടിടത്തിലെ ലിഫ്റ്റുകള്‍ക്ക് ചുറ്റുമുള്ള പൊതുവായ തുറന്ന സ്ഥലങ്ങള്‍ ചില ഫ്‌ളാറ്റുടമകള്‍ സ്വന്തം ഫ്‌ളാറ്റുകളോട് കൂട്ടിച്ചേര്‍ത്ത് അനധികൃത നിര്‍മാണം നടത്തിയെന്ന പരാതിയിലാണ് നടപടി. ഏകദേശം 250 കോടി രൂപയിലധികം മൂല്യമുള്ള സ്ഥലമാണ് ഇത്തരത്തില്‍ കൈയേറിയതെന്നാണ് കണക്ക്. കെട്ടിടത്തിന്റെ ഈ ഭാഗത്തെ വസ്തുവിന് ചതുരശ്ര അടിക്ക് ഒരു ലക്ഷം രൂപയിലധികം വിലയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

ആര്‍.ടി.ഐ പ്രവര്‍ത്തകന്‍ സന്തോഷ് ദൗണ്ട്കറാണ് 128 ഫ്‌ളാറ്റുടമകള്‍ കെട്ടിടത്തിലെ ലിഫ്റ്റുകള്‍ക്ക് ചുറ്റുമുള്ള പൊതുസ്ഥലം കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ച്‌ കൈവശപ്പെടുത്തിയെന്ന പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ജി/ സൗത്ത് വാര്‍ഡിലെ ബി.എം.സി അസിസ്റ്റന്റ് കമ്മിഷണര്‍ അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഉത്തരവിടുകയായിരുന്നു. റുസ്തംജി ക്രൗണില്‍ 63 നിലകളുള്ള മൂന്ന് ടവറുകളാണുള്ളത്. ഇതില്‍ രണ്ടെണ്ണത്തിന് ബി.എം.സിയുടെ ഒക്ക്യുപന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്.

നടപടി നേരിടുന്ന ഫ്‌ളാറ്റുകളില്‍ മഹാരാഷ്ട്ര മന്ത്രിസഭാംഗം സഞ്ജയ് റാത്തോഡിനും ഭാര്യ ശീതള്‍ റാത്തോഡിനുമായി ബന്ധമുള്ള ഫ്‌ളാറ്റും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്. മുന്‍ മന്ത്രി ദീപക് കേസര്‍കറിന്റെ ഫ്‌ളാറ്റും പട്ടികയിലുണ്ട്. ഈ ഫ്‌ളാറ്റിന് പ്രതിമാസ വാടക 4.20 ലക്ഷം രൂപ നല്‍കുന്നതായാണ് വിവരം. എംഎല്‍എ സദാ സര്‍വങ്കറിന്റെ മകന്‍ സമാധാന്‍ സര്‍വങ്കറുമായി ബന്ധപ്പെട്ട ഫ്‌ളാറ്റും നടപടിയുടെ പരിധിയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും പ്രമുഖ വ്യവസായികളുമായും ബന്ധമുള്ള മറ്റ് ഫ്‌ളാറ്റുകളും ബി.എം.സി പരിശോധിക്കുന്നുണ്ട്. അനധികൃതമെന്ന് കണ്ടെത്തിയ നിര്‍മാണങ്ങള്‍ക്കെതിരെയാണ് ബി.എം.സി നിലവില്‍ പൊളിച്ചുനീക്കല്‍ നടപടി തുടരുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new