തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍
കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി
കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി
സെപ്തംബര്‍ അഞ്ചിന് വീണ്ടും സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി. ഇന്ത്യാ ഗേറ്റില്‍ നിന്ന് സെപ്തംബര്‍ അഞ്ചിന് മാര്‍ച്ച് നടത്താനാണ് തീരുമാനം. ഡല്‍ഹി പൊലീസ് ആസ്ഥാനത്തേക്കാണ് മാര്‍ച്ച് നടത്തുന്നത്. ഇന്നുച്ചക്ക് ചേര്‍ന്ന സിജെപി യോഗത്തിന് പിന്നാലെയാണ് തീരുമാനം.
ജന്തര്‍ മന്ദറിലെ സിജെപി പ്രതിഷേധം അവസാനിപ്പിക്കാനായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് വീണ്ടും പ്രതിഷേധസമരം സംഘടിപ്പിക്കുന്നത്. പ്രതിഷേധക്കാര്‍ക്കെതിരെ ചുമത്തിയ എഫ്‌ഐആറുകള്‍ റദ്ദാക്കുക, നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുക എന്നതായിരുന്നു സിജെപി മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങള്‍. ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങളും മാര്‍ച്ചില്‍ പങ്കെടുക്കുമെന്ന് സിജെപി അറിയിച്ചിട്ടുണ്ട്.
അതേസമയം അനുമതിയില്ലാതെ സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശിച്ച് അദ്ധ്യാപകരെ ഭീഷണിപ്പെടുത്തുകയും ക്ലാസ് തടസപ്പെടുത്തുകയും ചെയ്തുവെന്ന പേരില്‍ സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെയ്ക്കും അഞ്ച് പേര്‍ക്കുമെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. മഹാരാഷ്ട്രയിലെ ലാത്തൂര്‍ ജില്ലയിലായിരുന്നു സംഭവം നടന്നത്.
സ്‌കൂള്‍ ഠീക് കരോ' (സ്‌കൂളുകള്‍ ശരിയാക്കുക) ക്യാമ്പയിന്റെ ഭാഗമായി സര്‍ക്കാര്‍ സ്‌കൂളുകള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് ദീപ്‌കെ വിവാദത്തിലായത്. ലാത്തൂരില ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ അനുമതിയില്ലാതെ അകത്ത് കടന്ന സംഘം അദ്ധ്യാപകരുമായി തര്‍ക്കിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി. സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

