Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബീച്ച്‌ ക്രിക്കറ്റ്: കാഫിറ്റ് പ്രീമിയര്‍ ലീഗിന് തുടക്കം...

ബീച്ച്‌ ക്രിക്കറ്റ്: കാഫിറ്റ് പ്രീമിയര്‍ ലീഗിന് തുടക്കം...

ഐപിഎല്‍ പോരാട്ടം... ഡല്‍ഹി ക്യാപിറ്റല്‍സിനെ 8 വിക്കറ്റിനു തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

ഐഎല്ലില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും...

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെ പരാജയപ്പെടുത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ഗവണ്‍മെൻറ് സൈബർ പാർക്കിന്റെ സഹകരണത്തോടെ കാലിക്കറ്റ് ഫോറം ഫോർ ഐടി (കാഫിറ്റ് ) സംഘടിപ്പിക്കുന്ന ബീച്ച്‌ ക്രിക്കറ്റ് ടൂർണമെന്റ് ആയ കാഫിറ്റ് പ്രീമിയർ ലീഗിന് തുടക്കമായി. കോഴിക്കോട് ടൗണ്‍ ബീച്ചില്‍ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന മൈതാനത്ത് നടക്കുന്ന ഈ ത്രിദിന ടൂർണമെന്റില്‍ പുരുഷ- വനിത വിഭാഗങ്ങളിലായി 35 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഇൻഫോപാർക്കിന്റെയും സൈബർ പാർക്കിന്റെയും സിഇഒ ആയ സുശാന്ത് കുറുന്തില്‍ മത്സരങ്ങള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കാണികളെ ത്രസിപ്പിക്കുന്ന ടൂർണമെന്റായി ഇതു മാറുമെന്ന് അദ്ദേഹം പറഞ്ഞു. ഗവ. സൈബർ പാർക്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ വിവേക് നായർ, കാഫിറ്റ് പ്രസിഡൻറ് റിഫാത്ത് റഹ്മാൻ, സെക്രട്ടറി പ്രജീഷ് കെ കെ , മുൻ പ്രസിഡൻ്റും സിപിഎല്ലിൻ്റെ ചെയർമാനുമായ അബ്ദുള്‍ ഗഫൂർ കെ വി, വിവിധ സ്പോണ്‍സർ പ്രതിനിധികള്‍ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new