Dailyhunt
എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

ഹോസ്റ്റലിലായിരുന്ന അഞ്ചു വയസുകാരനെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തി

പ്രാർത്ഥനകള്‍ വിഫലമായി.... 23 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനവും ഫലം കണ്ടില്ല.... മധ്യപ്രദേശിലെ ഉജ്ജയിനില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടരവയസ്സുകാരൻ മരിച്ചു....

യമുനാ നദിയില്‍ ബോട്ട് മുങ്ങി പത്ത് പേര്‍ മരിച്ചു; നിരവധിപേരെ കാണാതായി

പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ട സംഘം പിടിയില്‍

മുംബൈയില്‍നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന്റെ എന്‍ജിന്‍ നിലച്ചതിനെത്തുടര്‍ന്ന് പൈലറ്റുമാര്‍ ജാഗ്രതാ സന്ദേശം നല്‍കി വിമാനം അടിയന്തരമായി തിരിച്ചിറക്കി. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. എയര്‍ബസ് എ 320 നിയോ വിഭാഗത്തില്‍പ്പെട്ട വിമാനം പുലര്‍ച്ചെ 2.05ന് പുറപ്പെടേണ്ടതിന് പകരം 2.15നാണ് പറന്നുയര്‍ന്നത്. എന്നാല്‍, സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് 2.35 ഓടെ വിമാനം മുംബൈ വിമാനത്താവളത്തില്‍ തിരിച്ചിറക്കി.

വിമാനം പറന്നുയരുന്ന സമയത്ത് വലിയ ശബ്ദം കേട്ടതായും തീപ്പൊരി കണ്ടതായും റിപ്പോര്‍ട്ടുകളുണ്ട്. '' ടേക്ക് ഓഫ് സമയത്ത് ശബ്ദവും തീപ്പൊരിയും കണ്ടു. ഉടന്‍ തന്നെ പൈലറ്റ് ജാഗ്രതാ സന്ദേശം നല്‍കി. മിനിറ്റുകള്‍ക്കുള്ളില്‍ വിമാനത്താവളത്തിലേക്ക് മടങ്ങി. വിമാനത്തിന്റെ രണ്ടാമത്തെ എന്‍ജിന്‍ പ്രവര്‍ത്തനരഹിതമായതായി പിന്നീട് കണ്ടെത്തി''- പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്തു.

മുംബൈയില്‍നിന്ന് ബെംഗളൂരുവിലേക്ക് പോയ വിമാനം സാങ്കേതിക തകരാര്‍ സംശയിച്ചതിനെത്തുടര്‍ന്ന് മുംബൈയിലേക്ക് തന്നെ തിരിച്ചുവിട്ടതായി എയര്‍ഇന്ത്യ പറഞ്ഞു. വിമാനം സുരക്ഷിതമായി ഇറങ്ങി. വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കിയതായും എയര്‍ഇന്ത്യ അറിയിച്ചു. 47 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്ക് മറ്റൊരു വിമാനം ഏര്‍പ്പെടുത്തി. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new