Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാൻ റോയല്‍സ് മുംബൈ ഇന്ത്യൻസിനെ നേരിടും...

ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാൻ റോയല്‍സ് മുംബൈ ഇന്ത്യൻസിനെ നേരിടും...

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ നാലാം പരാജയം.....

ഐപിഎല്ലില്‍ രാജസ്ഥാൻ റോയല്‍സിന് ആദ്യ തോല്‍വി... ഹൈദരാബാദ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സ് നേടി

അങ്ങനെ ആ റെക്കോഡും സ്വന്തമാക്കി സഞ്ജു സാംസണ്‍

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം

ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാൻ റോയല്‍സ് മുംബൈ ഇന്ത്യൻസിനെ നേരിടും. ഗുവാഹത്തിയില്‍ ആണ് മത്സരം നടക്കുന്നത്. തുടർച്ചയായി രണ്ട് മത്സരങ്ങളും ജയിച്ചാണ് രാജസ്ഥാൻ ഇന്ന് കളത്തിലിറങ്ങുന്നത്.

എന്നാല്‍, കളിച്ച രണ്ട് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമേ ജയിക്കാൻ മുംബൈയ്ക്ക് കഴിഞ്ഞിട്ടുള്ളൂ. ഇന്നത്തെ മത്സരത്തില്‍ ജയിച്ച്‌ വിജയവഴിയില്‍ തിരിച്ചെത്താനാണ് മുംബൈയുടെ ശ്രമം. രാജസ്ഥാന്റെ ഓപ്പണർമാരായ യശസ്വി ജയ്സ്വാളും വൈഭവ് സൂര്യവംശിയും മികച്ച ഫോമില്‍ കളിക്കുന്നതാണ് ടീമിന്റെ ബലം.

മധ്യനിരയില്‍ ധ്രുവ് ജുറേല്‍ ടീമിന്റെ സ്കോർ ഉയർത്താൻ സഹായിക്കുന്നുണ്ട്. നായകനായ റിയാൻ പരാഗ് ഇതുവരെ ബാറ്റിങ്ങില്‍ തിളങ്ങാൻ കഴിഞ്ഞിട്ടിലെങ്കിലും ക്യാപ്റ്റൻസി മികവ് കൊണ്ട് ഇപ്പോള്‍ തന്നെ ശ്രദ്ധിക്കപ്പെട്ട് കഴിഞ്ഞു. ടീമിന്റെ ആത്മവിശ്വാസം ഉയർത്തുന്നതില്‍ നിർണായക പങ്കാണ് താരം വഹിക്കുന്നത്.

ഡെത്ത് ഓവറുകളില്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാൻ തുഷാർ ദേശ്പാണ്ഡെയ്ക്ക് കഴിയുന്നുണ്ട്. ഈ സീസണിലെ പ്രധാന വിക്കറ്റ് വേട്ടക്കാരായ രവി ബിഷ്ണോയുടെ സാന്നിധ്യവും ടീമിന് കരുത്തേകുന്നു.

മുംബൈ ഇന്ത്യൻസിന്റെ നായകനായ ഹർദിക് പാണ്ഡ്യയുടെ തിരിച്ചുവരവ് ടീമിന് ആശ്വാസകരമാകും. അസുഖത്തെ തുടർന്ന് കഴിഞ്ഞ മത്സരത്തില്‍ താരം കളിക്കാൻ ഇറങ്ങിയിരുന്നില്ല. ഇത് ടീമിന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ടായിരുന്നു. ജസ്പ്രിത് ബുംറ ഈ സീസണില്‍ മികച്ച രീതിയില്‍ പന്തെറിയുന്നുണ്ടെങ്കിലും വിക്കറ്റ് നേടാൻ ഇനിയും കഴിഞ്ഞിട്ടില്ല. ശാർദുല്‍ ഠാക്കൂർ കഴിഞ്ഞ മത്സരത്തില്‍ റണ്‍ വിട്ടു കൊടുത്തത് ടീമിന് തിരിച്ചടി ആയി മാറിയിരുന്നു. ഇന്നത്തെ മത്സരത്തില്‍ താരത്തില്‍ നിന്ന് മികച്ച പ്രകടനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new