Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മില്‍ സ്വിറ്റ്സർലൻഡില്‍ വെച്ച്‌ നടത്തിയ ഉന്നതതല ചർച്ചകള്‍ പൂർത്തിയായി

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ പ്രതി പിടിയില്‍

ഹിമാചലിലെ കനൗര്‍ ജില്ലയില്‍ ദേശീയപാതയില്‍ പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു. സത്‌ലജ് നദിയുടെ കുറുകെ തീര്‍ത്ത ബെയ്‌ലി പാലമാണ് ട്രക്ക് മുന്നോട്ടുപോകുന്നതിനിടെ തകര്‍ന്നുവീണത്. നദിയില്‍ വെള്ളം കുറവായതിനാല്‍ വലിയ അപകടം ഒഴിവായി. ഉയരത്തില്‍നിന്നും വീണെങ്കിലും ട്രക്ക് ഡ്രൈവര്‍ രക്ഷപ്പെട്ടു. 190 അടി നീളമുള്ള പാലമാണ് തകര്‍ന്നത്. ഡ്രൈവര്‍ക്ക് നേരിയ പരിക്ക് മാത്രമാണുള്ളതെന്നാണ് വിവരം.

റെക്കോംഗിനും തപ്രിക്കുമിടയില്‍ ദേശീയപാതയിലുള്ള പാലമാണ് തകര്‍ന്നത്. ട്രക്ക് പാലത്തില്‍ കയറി മറുവശം എത്തുന്നതിന് തൊട്ടുമുന്‍പാണ് തകര്‍ന്നുവീണത്. ട്രക്കില്‍ ഓവര്‍ലോഡായിരുന്നെന്നാണ് വിവരം. അപകടത്തെതുടര്‍ന്ന് ഇതുവഴി ഗതാഗത കുരുക്കുണ്ടായി. പിന്നീട് വിവിധ വഴികളിലൂടെ വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. പ്രദേശത്ത് മലയിടിച്ചില്‍ രൂക്ഷമായതോടെ ഗതാഗത തടസം ഉണ്ടാകാതിരിക്കാനാണ് 2016ല്‍ ഈ പാലം തുറന്നത്. പ്രദേശത്ത് സ്ഥിരമായി യാത്രാ സംവിധാനമൊരുക്കാന്‍ ടണല്‍ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ഇന്ന് അപകടം ഉണ്ടായത്. പാലം തകരാനുള്ള യഥാര്‍ത്ഥ കാരണം അന്വേഷണത്തിലൂടെയേ വ്യക്തമാകൂവെന്ന് അധികൃതര്‍ വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new