Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച്‌ മമ്മൂട്ടി

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച്‌ മമ്മൂട്ടി

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മില്‍ സ്വിറ്റ്സർലൻഡില്‍ വെച്ച്‌ നടത്തിയ ഉന്നതതല ചർച്ചകള്‍ പൂർത്തിയായി

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ പ്രതി പിടിയില്‍

പദ്മ പുരസ്‌കാര ചടങ്ങിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ പങ്കുവച്ച്‌ നടന്‍ മമ്മൂട്ടി. നടനും കുടുംബവും തന്നെ സന്ദര്‍ശിച്ച വിവരമടങ്ങിയ പോസ്റ്റ് പ്രധാനമന്ത്രി പങ്കുവച്ചിരുന്നു. ഈ പോസ്റ്റാണ് താരം ഷെയര്‍ ചെയ്തത്. 'എന്റെ കുടുംബത്തോടൊപ്പം ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുമായി നടന്ന അവിസ്മരണീയ കൂടിക്കാഴ്ചയ്ക്ക് നന്ദി. എന്നെന്നും ഓര്‍ത്തിരിക്കാന്‍ ഒരു നിമിഷം' എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച്‌ മമ്മൂട്ടി കുറിച്ചത്. 'ശ്രദ്ധേയനായ നടന്‍ മമ്മൂട്ടിയെയും കുടുംബത്തെയും ഇന്ന് നേരത്തെ നടന്ന പദ്മ ചടങ്ങുകള്‍ക്ക്‌ശേഷം കണ്ടു' എന്നാണ് പ്രധാനമന്ത്രി പങ്കുവച്ച കുറിപ്പിലുള്ളത്.

നേരത്തെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പദ്മവിഭൂഷണ്‍ ജേതാക്കളായ ജസ്റ്റിസ് കെ ടി തോമസ്, പി നാരായണന്‍ എന്നിവര്‍ രാഷ്ട്രപതിയില്‍ നിന്ന് ബഹുമതി ഏറ്റുവാങ്ങി. എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, നടന്‍ മമ്മൂട്ടി എന്നിവര്‍ക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മു പദ്മഭൂഷണ്‍ ബഹുമതി നല്‍കി. ബോളിവുഡ് ഗായിക അല്‍കാ യാഗ്‌നിക്കിനും പദ്മഭൂഷണ്‍ ലഭിച്ചു. മോഹിനിയാട്ടം നര്‍ത്തകി കലാമണ്ഡലം വിമലാ മേനോന്‍, പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് കായംകുളം കൊല്ലകല്‍ ദേവകിയമ്മ, ബഹിരാകാശ ശാസ്ത്രജ്ഞന്‍ ഡോ.എ. ഇ മുത്തുനായകം എന്നിവര്‍ക്ക് പദ്മശ്രീ ലഭിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new