Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മില്‍ സ്വിറ്റ്സർലൻഡില്‍ വെച്ച്‌ നടത്തിയ ഉന്നതതല ചർച്ചകള്‍ പൂർത്തിയായി

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ പ്രതി പിടിയില്‍

രാഷ്ട്രപതി ഭവനില്‍ നടന്ന പദ്മ പുരസ്‌കാര ചടങ്ങില്‍ പദ്മവിഭൂഷണ്‍ ജേതാക്കളായ ജസ്റ്റിസ് കെ ടി തോമസ്, പി നാരായണന്‍ എന്നിവര്‍ ബഹുമതി ഏറ്റുവാങ്ങി. എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, നടന്‍ മമ്മൂട്ടി എന്നിവര്‍ക്ക് രാഷ്ട്രപതി പദ്മഭൂഷണ്‍ ബഹുമതി നല്‍കി. ബോളിവുഡ് ഗായിക അല്‍കാ യാഗ്‌നിക്കിനും പദ്മഭൂഷണ്‍ ലഭിച്ചു. മോഹിനിയാട്ടം നര്‍ത്തകി കലാമണ്ഡലം വിമലാ മേനോന്‍, പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് കായംകുളം കൊല്ലകല്‍ ദേവകിയമ്മ, ബഹിരാകാശ ശാസ്ത്രജ്ഞന്‍ ഡോ.എ. ഇ മുത്തുനായകം എന്നിവര്‍ക്ക് പദ്മശ്രീ ലഭിച്ചു.

ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്‍, മുതിര്‍ന്ന ബിജെപി നേതാവായിരുന്ന വികെ മല്‍ഹോത്ര, പരസ്യരംഗത്തെ പ്രതിഭയായ പീയൂഷ് പാണ്ഡെ എന്നിവര്‍ക്ക് പദ്മഭൂഷണ്‍ അവാര്‍ഡ് മരണാനന്തര ബഹുമതിയായാണ് ലഭിച്ചത്. മഹാരാഷ്ട്ര മുന്‍ ഗവര്‍ണറും ഉത്തരാഖണ്ഡിന്റെ മുന്‍ മുഖ്യമന്ത്രിയുമായ ഭഗത് സിംഗ് കോഷിയാരി, കോടക് മഹീന്ദ്ര ബാങ്ക് സ്ഥാപകന്‍ ഉദയ് കോടക് എന്നിവര്‍ക്കും പദ്മഭൂഷണ്‍ ലഭിച്ചു. ക്രിക്കറ്റ് താരങ്ങളായ രോഹിത്ത് ശര്‍മ, ഹര്‍മന്‍പ്രീത് കൗര്‍,മുന്‍ ടെന്നീസ് താരം വിജയ് അമൃതരാജ്, ഹോക്കി താരം സവിത പൂനിയ, പാരാലിമ്പിക്‌സ് താരം പ്രവീണ്‍ കുമാര്‍ എന്നിങ്ങനെ സ്‌പോര്‍ട്‌സ് മേഖലയില്‍ നിന്നുള്ളവര്‍ക്ക് പദ്മശ്രീയും ലഭിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new