എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി
ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍
ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ
വീണ്ടും ഇന്ത്യ ഞെട്ടിക്കുകയാണ് . അതിവേഗം വളരുന്ന നമ്മുടെ രാജ്യത്ത് മറ്റൊരു നേട്ടം കൂടി . ഇന്ത്യൻ ആണവോർജ്ജ പദ്ധതിയുടെ നാഴികക്കല്ലായി തമിഴ്‌നാട്ടിലെ കല്‍പ്പാക്കത്തുള്ള 500 മെഗാവാട്ട് പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ ഉത്പാദനം തുടങ്ങി. ): ആണവ ഇന്ധനം സ്വന്തമായി ഉല്‍പാദിപ്പിക്കുന്നതിലേക്കുള്ള വൻ മുന്നേറ്റമുണ്ടാക്കിയിരിക്കുകയാണ് . ഇറക്കുമതി ചെയ്യുന്ന യൂറേനിയത്തിനൊപ്പം ഇന്ത്യയില്‍ ലഭ്യമായ തോറിയം ഇന്ധനമായി ഉപയോഗിക്കാമെന്നതാണ് പ്രത്യേകത. ഇതിലൂടെ ഭാവിയില്‍ ചെലവു കുറഞ്ഞ വൈദ്യുതി ഉറപ്പാക്കും. ലോകത്ത് റഷ്യയ്‌ക്ക് മാത്രമാണ് ഫാസ്‌റ്റ് ബ്രീഡിംഗ് റിയാക്‌ടറുകളുള്ളത്.
യുറേനിയം - പ്ലൂട്ടോണിയം മിക്സഡ് ഓക്സൈഡ് ഇന്ധനം ഉപയോഗിക്കുന്നതിനാല്‍ ഫാസ്റ്റ് ബ്രീഡർ റിയാക്‌ടറുകളില്‍ കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കാം. റിയാക്‌ടറിലെ യുറേനിയം 238 മറ്റൊരു ഇന്ധനമായ പ്ളൂട്ടോണിയം 238 ആയി മാറുന്നതിനാലാണിത്. പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ ഇന്ധനമായി തോറിയം-232 ഉപയോഗിക്കാൻ കഴിയും വിധമാണ് രൂപകല്പന. ട്രാൻസ്‌മ്യൂട്ടേഷൻ എന്ന ന്യൂക്ലിയർ പ്രക്രിയയിലൂടെ തോറിയം മികച്ച ന്യൂക്ലിയർ ഇന്ധനമായ യുറേനിയം-233 ആയി മാറും. അതിനാല്‍ കേരളത്തില്‍ സമൃദ്ധമായ തോറിയം ഉപയോഗിക്കാം.

