Dailyhunt
ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍

ഹോസ്റ്റലിലായിരുന്ന അഞ്ചു വയസുകാരനെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തി

പ്രാർത്ഥനകള്‍ വിഫലമായി.... 23 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനവും ഫലം കണ്ടില്ല.... മധ്യപ്രദേശിലെ ഉജ്ജയിനില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടരവയസ്സുകാരൻ മരിച്ചു....

യമുനാ നദിയില്‍ ബോട്ട് മുങ്ങി പത്ത് പേര്‍ മരിച്ചു; നിരവധിപേരെ കാണാതായി

പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ട സംഘം പിടിയില്‍

ഐടി കമ്പനിയിലെ വനിതാ ജീവനക്കാര്‍ ലൈംഗിക പീഡന പരാതി ഉന്നയിച്ചതിനെത്തുടര്‍ന്ന് ടീം ലീഡര്‍ ഉള്‍പ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തു. നാസിക്കിലാണ് സംഭവം. കഴിഞ്ഞ നാല് വര്‍ഷമായി പീഡനം നടന്നിരുന്നതായി പൊലീസ് പറഞ്ഞു.

ലൈംഗിക പീഡനം, മതവികാരം വ്രണപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ഒന്‍പതു കേസുകളാണ് ഇവര്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികളില്‍ ഒരാള്‍ വിവാഹവാഗ്ദാനം നല്‍കി ഒരു വനിതാ ജീവനക്കാരിയെ പലതവണ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. ഇക്കാര്യം അറിഞ്ഞ മറ്റു പ്രതികള്‍ ജീവനക്കാരിയെ മോശമായ രീതിയില്‍ സ്പര്‍ശിക്കുകയും അവരെക്കുറിച്ച്‌ മോശം പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു. ഇതിലാണ് ഒരു കേസ് റജിസ്റ്റര്‍ ചെയ്തത്. പരാതിക്കാരി നല്‍കിയ വിവരങ്ങള്‍ അനുസരിച്ച്‌, സമാനമായ പീഡനം നേരിട്ട മറ്റു വനിതാ ജീവനക്കാരെ പൊലീസ് കണ്ടെത്തി. അവരോട് പരാതി നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

കമ്പനിയിലെ മേലുദ്യോഗസ്ഥനോട് പലതവണ പരാതിപ്പെട്ടെങ്കിലും നടപടിയെടുത്തില്ലെന്നും, പ്രതികളുടെ പ്രവൃത്തികള്‍ക്ക് കൂട്ടുനിന്നെന്നും പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. പ്രതികള്‍ ഒരു പുരുഷ ജീവനക്കാരന്റെ മതത്തെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചതായും പൊലീസ് പറഞ്ഞു. പ്രതികളില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ഇവരെ ഏപ്രില്‍ 10 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മറ്റൊരു പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കമ്പനിയില്‍ മുന്നൂറോളംപേര്‍ ജോലി ചെയ്യുന്നുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new