Dailyhunt
ഐ.പി.എലില്‍ രാജസ്ഥാൻ റോയല്‍സ് ഉയര്‍ത്തിയ കൂറ്റൻ വിജയലക്ഷ്യം മറികടന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്

ഐ.പി.എലില്‍ രാജസ്ഥാൻ റോയല്‍സ് ഉയര്‍ത്തിയ കൂറ്റൻ വിജയലക്ഷ്യം മറികടന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെ പരാജയപ്പെടുത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സഞ്ജു സാംസണ് അർധ സെഞ്ച്വറി... ഐ.പി.എല്ലിലെ നിർണായക മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് എട്ടു വിക്കറ്റിന്റെ ജയം

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം

ഐ.പി.എലില്‍ രാജസ്ഥാൻ റോയല്‍സ് ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം മറികടന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്. ഏഴ് വിക്കറ്റിനാണ് ഡല്‍ഹിയുടെ വിജയം. രാജസ്ഥാൻ മുന്നോട്ടുവച്ച 226 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കെ ഡല്‍ഹി മറികടക്കുകയായിരുന്നു.

അർധസെഞ്ചുറി നേടിയ കെഎല്‍ രാഹുല്‍ (40 പന്തില്‍ 75 റണ്‍സ്), പാത്തും നിസ്സങ്ക (33 പന്തില്‍ 62 റണ്‍സ്), നിതീഷ് റാണ (17 പന്തില്‍ 33 റണ്‍സ്), അശുതോഷ് ശർമ്മ (15 പന്തില്‍ പുറത്താകാതെ 25 റണ്‍സ്) എന്നിവരുടെ ബാറ്റിങ് മികവിലാണ് ഡല്‍ഹിയുടെ വിജയം. നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത രാജസ്ഥാൻ ക്യാപ്റ്റൻ റിയാൻ പരാഗിന്റെയും (50 പന്തില്‍ 90 റണ്‍സ്) ഡൊണോവൻ ഫെരേരയുടെയും (14 പന്തില്‍ 47 റണ്‍സ്) വെടിക്കെട്ട് പ്രകടനത്തിന്റെ പിൻബലത്തിലാണ് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് നിസ്സങ്കയും രാഹുലും ചേർന്ന് മികച്ച തുടക്കം നല്‍കി. ആദ്യ വിക്കറ്റില്‍ ഇരുവരും ചേർന്ന് 110 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

നിസ്സങ്കയെ ജഡേജ മടക്കിയെങ്കിലും പിന്നാലെയെത്തിയ നിതീഷ് റാണ രാഹുലിന് മികച്ച പിന്തുണ നല്‍കിയതോടെ ഡല്‍ഹി സ്‌കോർബോർഡ് കുതിച്ചു. സ്‌കോർ 171ല്‍ നില്‍ക്കെ നിതീഷും തൊട്ടുപിന്നാലെ രാഹുലും മടങ്ങിയെങ്കിലും അശുതോഷ് ശർമ്മയും സ്റ്റബ്‌സും ചേർന്ന് ഡല്‍ഹിയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

തുടർച്ചയായ മൂന്ന് പരാജയങ്ങള്‍ക്ക് ശേഷമാണ് വിജയവഴിയിലേക്ക് ഡല്‍ഹി തിരിച്ചെത്തിയത്. ജയത്തോടെ ചെന്നൈയെ മറികടന്ന് ഡല്‍ഹി പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് കയറി. നാലാമതാണ് രാജസ്ഥാന്റെ സ്ഥാനമുള്ളത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new