ഐഎല്ലില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും...
ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെ പരാജയപ്പെടുത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പർ കിങ്‌സ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഇരു ടീമുകള്‍ക്കും പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാനായി വിജയം അനിവാര്യമാണ്. നിലവില്‍ 6 വീതം പോയിന്റുകളാണ് ഇരു ടീമുകള്‍ക്കും ഉള്ളത്.
ഉച്ചക്ക് ശേഷം കനത്ത ചൂടാകും സ്റ്റേഡിയത്തില്‍ അനുഭവപ്പെടുക. രാത്രിയില്‍ മഞ്ഞിന്റെ ആനുകൂല്യം ലഭിക്കാനും സാധ്യത ഇല്ലാത്തതിനാല്‍ ടോസ് ലഭിക്കുന്ന ടീം ബാറ്റിങ് തെരഞ്ഞെടുത്തേക്കും.
സി എസ് കെയുടെ സൂപ്പർ താരം എം എസ് ധോനി ഇന്ന് കളിക്കാനിറങ്ങുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. പരിക്ക് കാരണം ഈ സീസണില്‍ ഒരു മത്സരങ്ങള്‍ പോലും ധോനി കളിച്ചിരുന്നില്ല. താരത്തിന്റെ പരിക്ക് പൂർണമായും ഭേദമായെന്നാണ് റിപ്പോർട്ടുകളുള്ളത്.
കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയ സഞ്ജു സാംസണ്‍ ഇന്നും അതേ ഫോം തുടർന്നാല്‍ ചെന്നൈയ്ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും.
അതേ സമയം, ഗുജറാത്തിന്റെ ടോപ് ഓർഡർ ബാറ്റർമാർ മികച്ച ഫോമിലാണുള്ളത്.

