ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ നാലാം പരാജയം.....
അങ്ങനെ ആ റെക്കോഡും സ്വന്തമാക്കി സഞ്ജു സാംസണ്‍
ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം
ഐപിഎല്ലില്‍ രാജസ്ഥാൻ റോയല്‍സിന് തുടർച്ചയായ മൂന്നാം ജയം. ഗുവാഹത്തി, ബർസപര സ്‌റ്റേഡിയത്തില്‍ മുംബൈ ഇന്ത്യൻസിനെതിരെ 27 റണ്‍സിന്റെ ജയമാണ് സ്വന്തമാക്കിയത്. മഴയെ തുടർന്ന് 11 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാൻ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സാണ് കരസ്ഥമാക്കിയത്.
യശസ്വി ജയ്്‌സ്വാളിന്റെ (32 പന്തില്‍ പുറത്താവാതെ 77) അർധ സെഞ്ചുറിയാണ് കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. വൈഭവ് സൂര്യവൻഷി (14 പന്തില്‍ 39) മികച്ച തുടക്കം നല്‍കാനായി കഴിഞ്ഞു.
മറുപടി ബാറ്റിംഗില്‍ മുംബൈക്ക് 11 ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുക്കാൻ മാത്രമാണ് സാധിച്ചത്. രാജസ്ഥാന് വേണ്ടി നന്ദ്രെ ബർഗർ, രവി ബിഷ്‌ണോയ്, സന്ദീപ് ശർമ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 25 റണ്‍സ് വീതം നേടിയ നമൻ ധിർ, ഷെഫാനെ റുതർഫോർഡ് എന്നിവർക്ക് മാത്രമാണ് മുംബൈ നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാൻ സാധിച്ചത്.
തിലക് വർമയാണ് (14) രണ്ടക്കം കണ്ട മറ്റൊരു താരം. റിയാൻ റിക്കിള്‍ട്ടണ്‍ (8), രോഹിത് ശർമ (5), സൂര്യകുമാർ യാദവ് (6), ഹാർദിക് പാണ്ഡ്യ (9), ഷാർദുല്‍ താക്കൂർ (8), ട്രന്റ് ബോള്‍ട്ട് (1) എന്നിവരുടെ വിക്കറ്റുകളും മുംബൈക്ക് നഷ്ടമായി. ദീപക് ചാഹർ (6), ജസ്പ്രിത് ബുമ്ര (5) പുറത്താവാതെ നിന്നു. നേരത്തെ, ഗംഭീര തുടക്കമാണ് വൈഭവ് - ജയ്്‌സ്വാള്‍ സഖ്യം രാജസ്ഥാന് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും 80 റണ്‍സ് ചേർത്തു
30 പന്തുകള്‍ മാത്രമാണ് ഇരുവരും നേരിട്ടത്. ജസ്പ്രിത് ബുമ്രക്കെതിരെ സിക്‌സടിച്ച് തുടങ്ങിയ വൈഭവ് അഞ്ചാം ഓവറിലാണ് മടങ്ങുന്നത്. അഞ്ച് സിക്‌സും ഒരു ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. പിന്നാലെ ധ്രുവ് ജുറലും (2) മടങ്ങി. പിന്നീട് ജയ്‌സ്വാള്‍ - റിയാൻ പരാഗ് (20) സഖ്യം 37 റണ്‍സ് കൂട്ടിചേർത്തു. ഇതിനിടെ ജയ്‌സ്വാള്‍ അർധ സെഞ്ചുറി പൂർത്തിയാക്കിയിരുന്നു. വൈകാതെ പരാഗ് പവലിയനില്‍ തിരിച്ചെത്തി. ഗസർഫാറിന്റെ രണ്ടാം വിക്കറ്റായിരുന്നത്. പുറത്താവാതെ നിന്ന ജയ്‌സ്വാള്‍ നാല് സിക്‌സും 10 ഫോറുമാണ് നേടിയത്. ഷിംറോണ്‍ ഹെറ്റ്‌മെയർ (6) ജയ്‌സ്വാളിനൊപ്പം പുറത്താവാതെ നില്‍ക്കുകയായിരുന്നു.

