Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ

യുഎഇയില്‍ വീട്ടുജോലി നിയമങ്ങള്‍ കര്‍ശനമാക്കി

സൗദിയില്‍ വാഹനപകടത്തില്‍ മലയാളിക്ക് ദാരുണാന്ത്യം

അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ വാഹനമിടിച്ച്‌ കൊല്ലപ്പെട്ട മലയാളി യുവതി അഞ്ജനയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. കേന്ദ്രമന്ത്രിയും തൃശൂര്‍ എംപിയുമായ സുരേഷ് ഗോപിയുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഇടപെടലുകള്‍ നടക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ മൃതദേഹം നാട്ടിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

കൊലപാതകക്കേസായതിനാല്‍ അമേരിക്കന്‍ അധികൃതരുടെ അന്വേഷണ നടപടികളും ആവശ്യമായ ഡോക്യുമെന്റേഷനും പൂര്‍ത്തിയാക്കിയ ശേഷമേ മൃതദേഹം വിട്ടുനല്‍കുകയുള്ളൂവെന്ന് സുരേഷ് ഗോപി അഞ്ജനയുടെ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി ഇന്ത്യന്‍ കോണ്‍സുലേറ്റുമായും ബന്ധപ്പെട്ട അധികൃതരുമായും ഏകോപനം തുടരുകയാണ്. കാലിഫോര്‍ണിയയിലെ മില്‍പിറ്റാസിലാണ് അഞ്ജന ഹരി കൊല്ലപ്പെട്ടത്. തൃശൂര്‍ പാണഞ്ചേരി സ്വദേശിനിയായ അഞ്ജനയ്ക്ക് 35 വയസായിരുന്നു. സംഭവത്തില്‍ മറ്റൊരു മലയാളി യുവതിയായ ആന്‍ മേരി മാത്യുവും കൊല്ലപ്പെട്ടിരുന്നു. ഇരുവരും ഒരേ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ കുടുംബത്തോടൊപ്പം താമസിച്ചുവരികയായിരുന്നു.

ഓഗസ്റ്റ് 28നാണ് ദാരുണമായ സംഭവം നടന്നത്. അഞ്ജനയെ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലെ പാര്‍ക്കിങ് ഏരിയയില്‍ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. ആന്‍ മേരി മാത്യുവിനെ പിന്നീട് അപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ മരിച്ച നിലയിലും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ പരിചയക്കാരിയായ കോട്ടയം സ്വദേശിനി അനിലയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിന്റെ യഥാര്‍ഥ കാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണം തുടരുകയാണ്. അമേരിക്കന്‍ അധികൃതരില്‍ നിന്നുള്ള ഔദ്യോഗിക വിവരങ്ങള്‍ ലഭിച്ച ശേഷമേ കൊലപാതകത്തിന്റെ പശ്ചാത്തലവും മറ്റ് വിശദാംശങ്ങളും വ്യക്തമാകൂ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new