Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി

കോട്ടയത്ത് റിയല്‍ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയില്‍ ആള്‍താമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരില്‍ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന ടിയാന് അത് കൊണ്ടായിരിക്കും ഈ ബായ്ക്ക് അപ്പ് കാര്യങ്ങളില്‍ ഒക്കെ അത്ര നല്ല പിടിപ്പാട്; സണ്ണി എം. കപിക്കാടിനെ വിമർശിച്ച്‌ അഞ്ജു പാർവതി പ്രഭീഷ്

അലി അക്ബർ നല്‍കിയ ഫോണ്‍ രേഖകള്‍ പൊലീസിന്റെ കൈയില്‍; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

വടംവലി മത്സരത്തില്‍ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്

ജാതീയതയും സവർണ്ണ മേല്‍ക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം; ആശംസകള്‍ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

മലപ്പുറത്ത് വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി. മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്തലിയാണ് മോട്ടോര്‍ വാഹന വകുപ്പിനെതിരെ ഗുരുതര ആരോപണം ഫെയ്‌സ്ബുക്കിലൂടെ ഉന്നയിച്ച ശേഷം ആത്മഹത്യ ചെയ്തത്. ഏജന്റ് ഇല്ലാതെ സമീപിച്ചപ്പോള്‍ നിരന്തരമായി ഫിറ്റ്‌നസ് നിഷേധിച്ചുവെന്നും തന്റെ മരണത്തിന് ഉത്തരവാദി മോട്ടോര്‍ വാഹന വകുപ്പാണെന്നും ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.

കൈക്കൂലി കൊടുത്തില്ല എന്ന ഏക കാരണം കൊണ്ട് അവര്‍ എന്റെ ജീവിത മാര്‍ഗം തന്നെ തകര്‍ത്തു. സിസ്റ്റത്തോടുള്ള പ്രതിഷേധം കൂടിയാണ് എന്റെ ആത്മാഹുതി. ആഭ്യന്തര മന്ത്രിയും, ഹൈക്കോടതിയും വിഷയത്തില്‍ ഇടപെടണമെന്ന് അവസാന ആഗ്രഹമെന്ന നിലയില്‍ പറയുന്നുവെന്നും ഷൗക്കത്തലി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വീട്ടില്‍ മരിച്ചനിലയിലാണ് ഷൗക്കത്തലിയെ കണ്ടെത്തിയത്.

ഷൗക്കത്തലിയുടെ വാഹനത്തിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കി നല്‍കുന്നതുമായി ബന്ധപ്പെട്ട് എവിടെയാണ് കാലതാമസം ഉണ്ടായത്, ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചകളോ അപാകതകളോ സംഭവിച്ചിട്ടുണ്ടോയെന്നത് സംബന്ധിച്ച്‌ സമഗ്രമായി പരിശോധിക്കുമെന്ന് കൊണ്ടോട്ടി എംഎല്‍എ ടി.പി. അഷ്‌റഫലി പറഞ്ഞു. അന്വേഷണത്തില്‍ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകളോ വീഴ്ചകളോ കണ്ടെത്തിയാല്‍ ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും. നിഷ്പക്ഷമായ അന്വേഷണം ഉറപ്പുവരുത്തി അര്‍ഹമായ നീതി നടപ്പിലാക്കാന്‍ ഇടപെടുമെന്നും അഷ്‌റഫലി പറഞ്ഞു.

ഷൗക്കത്തലിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എന്റെ മരണത്തിന്റെ ഏക ഉത്തരവാദി കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പ് മാത്രമാണ്. കൈക്കൂലി കൊടുത്തില്ല എന്ന ഏക കാരണം കൊണ്ട് അവര്‍ എന്റെ ജീവിത മാര്‍ഗം തന്നെ തകര്‍ത്തു. കഴിഞ്ഞ പത്തു മാസമാണ് ഞാന്‍ ഏജന്റ്, എംവിഡി ഓഫിസുകള്‍ കയറി ഇറങ്ങിയത്. ഇനി എന്റെ മുന്‍പില്‍ മറ്റു മാര്‍ഗങ്ങളില്ല. എന്റെ ഇഎംഐ മുഴുവന്‍ മുടങ്ങി കഴിഞ്ഞു. ക്രെഡിറ്റ് സ്‌കോര്‍ 820ല്‍ നിന്ന് 600ലേക്ക് താഴ്ന്നു. അതേ കുറിച്ചെല്ലാം നേരെത്തെ പറഞ്ഞല്ലോ. അടുത്ത ഇര നിങ്ങളാവരുത് എന്നാണെങ്കില്‍ മരണത്തിനു ശേഷമെങ്കിലും എനിക്ക് നീതി വാങ്ങി തരിക എന്നതാണ് ഒരു ഇന്ത്യന്‍ സിറ്റിസണ്‍ എന്ന നിലയില്‍ നിങ്ങള്‍ ഓരോരുത്തരും ചെയ്യേണ്ടത്. എനിക്ക് മാതാപിതാക്കളോ സഹോദരങ്ങളോ ഭാര്യയോ കുട്ടിയോ ഒന്നുമില്ല. അതിനാല്‍ മരണത്തിനു ശേഷം ഇന്ത്യന്‍ നിയമം അനുസരിച്ച്‌ എന്റെ കേസ് നടത്താന്‍ സ്‌റ്റേറ്റ് മാത്രമാണ് ഉള്ളത്. അതേ സ്‌റ്റേറ്റ് കാരണം മരണം വരിക്കേണ്ടി വന്ന എനിക്ക് ഈ സംവിധാനത്തില്‍ നിന്നും നീതി കിട്ടാന്‍ സ്‌റ്റേറ്റിന്റെ ഭാഗമായ നിങ്ങള്‍ ഓരോരുത്തരും ശബ്ദമുയര്‍ത്തുക എന്നത് മാത്രമാണ് പോംവഴി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new