Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിദ്യാര്‍ത്ഥികള്‍ക്കെതിരായ എഫ്‌ഐആറുകള്‍ പിന്‍വലിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി

വിദ്യാര്‍ത്ഥികള്‍ക്കെതിരായ എഫ്‌ഐആറുകള്‍ പിന്‍വലിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി

അധിക്ഷേപ പരാമര്‍ശത്തില്‍ കസ്റ്റഡിയിലെടുത്തതില്‍ പ്രതികരിച്ച്‌ ഉദയനിധി സ്റ്റാലിന്‍

ഇനിയും ശല്യപ്പെടുത്തിയാല്‍ പോലീസില്‍ പരാതി നല്‍കും; വിലക്കിയ അധ്യാപികയെ സ്‌കൂളില്‍വെച്ച്‌ കൊലപ്പെടുത്തി

രാജ്യത്ത് കാലവർഷം ശക്തിയാർജ്ജിക്കുന്നു; അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഒഡീഷയിലും ഉത്തരേന്ത്യയിലും അതിതീവ്ര മഴ മുന്നറിയിപ്പ്; നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍

താന്‍ വിദ്യാഭ്യാസ രേഖകള്‍ കാണിക്കാമെന്നും 'ചക്രവര്‍ത്തി' ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കാണിക്കാന്‍ തയ്യാറാകുമോ !!? മോദിയോട് പരസ്യ പോരിനിറങ്ങി കോക്രോച്ച്‌ പാർട്ടി നേതാവ്

ജന്തര്‍മന്ദറില്‍ നടന്ന നീറ്റ് യുജി പരീക്ഷാക്രമക്കേടിനെതിരായ പ്രതിഷേധങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരായ എഫ്‌ഐആറുകള്‍ പിന്‍വലിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി. ജൂലായ് 20ന് ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

നിയമപരമായി സാദ്ധ്യമാകുന്നിടത്തോളം വിദ്യാര്‍ത്ഥി പ്രതിഷേധക്കാര്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ദ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സംസ്ഥാനങ്ങളിലുടനീളം രജിസ്റ്റര്‍ ചെയ്തിട്ടുള്ള എഫ്‌ഐആറുകള്‍ ആദ്യം തരംതിരിക്കണമെന്നും തുടര്‍ന്ന് ഓരോ കേസിലും ഉചിതമായ നിയമനടപടിക്രമങ്ങള്‍ സ്വീകരിക്കാമെന്നും ബെഞ്ച് നിര്‍ദ്ദേശിച്ചു.

കൊലപാതകം, ബലാത്സംഗം, ഭീകരവാദം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് മാത്രമാണ് ക്രിമിനല്‍ പശ്ചാത്തലം എന്ന പദപ്രയോഗം ബാധകമാവുക എന്നും കോടതി വ്യക്തമാക്കി. വാദത്തിനിടയില്‍ സമരങ്ങളില്‍ നിന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍ അന്വേഷിക്കാന്‍ ഉന്നതതല സമിതിയെ രൂപീകരിക്കാന്‍ സാദ്ധ്യതയുണ്ടെന്നും സുപ്രീംകോടതി സൂചിപ്പിച്ചു.

നിയമപാലക സംവിധാനങ്ങള്‍ പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് സമഗ്രമായ ഒരു പ്രോട്ടോക്കോള്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നതായും ബെഞ്ച് വ്യക്തമാക്കി. പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിക്കാമോ അങ്ങനെയാണെങ്കില്‍ ഏത് സാഹചര്യങ്ങളിലാണ് എന്നൊക്കെ കോടതി തീരുമാനിക്കുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. തുടര്‍വാദത്തിനായി കേസ് ഓഗസ്റ്റ് 18ലേക്ക് മാറ്റി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new