Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്

നബിദിനത്തോടനുബന്ധിച്ച്‌ ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി

സൗദിയില്‍ കടല്‍കൊള്ളക്കാരുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു

കണ്ണീരിലാഴ്ത്തി ബഹ്‌റൈനിലെ ഫ്‌ലാറ്റിലെ തീപിടിത്തം; അമ്മയ്ക്കും മൂന്ന് കുഞ്ഞുങ്ങള്‍ക്കും ദാരുണാന്ത്യം

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം

പശ്ചിമേഷ്യന്‍ യുദ്ധവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിരുന്ന വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്. ഇനി മുതല്‍ സാധാരണ കാലാവധി മാത്രമായിരിക്കും വിസയ്ക്ക് നല്‍കുക. സെപ്തംബര്‍ ഒന്ന് മുതല്‍ പുതിയ നടപടി പ്രാബല്യത്തില്‍ വരും.

പ്രാദേശിക യുദ്ധകാലത്ത് പ്രഖ്യാപിച്ച സന്ദര്‍ശന വിസകള്‍ക്കും ആബ്‌സെന്‍സ് പെര്‍മിറ്റുകള്‍ക്കുമുള്ള എല്ലാ കാലാവധിയും സെപ്തംബര്‍ ഒന്ന് മുതല്‍ അവസാനിപ്പിക്കുമെന്നും യുദ്ധത്തിന് മുമ്പുള്ള നടപടിക്രമങ്ങളിലേക്ക് മടങ്ങുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പശ്ചിമേഷ്യന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് കുവൈറ്റ് അധികാരികള്‍ സന്ദര്‍ശന വിസകളുടെയും വിദേശത്ത് കൂടുതല്‍ കാലം താമസിക്കാന്‍ നല്‍കുന്ന പെര്‍മിറ്റുകളുടെയും കാലാവധി സ്വയമേവ നീട്ടുകയായിരുന്നു.

രാജ്യത്തിന് പുറത്ത് തങ്ങാന്‍ പ്രവാസികള്‍ക്ക് നല്‍കിയിട്ടുള്ള പ്രത്യേക കാലാവധിയും സെപ്തംബര്‍ ഒന്നിന് അവസാനിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. കുവൈറ്റില്‍ നിന്ന് പുറത്തുപോകുന്നവര്‍ക്ക് ഓഗസ്റ്റ് 31 വരെ ഈ കാലാവധി സാധുവായിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഏകീകൃത സര്‍ക്കാര്‍ ഇലക്‌ട്രോണിക് സേവന ആപ്ലിക്കേഷനായ സഹേല്‍ വഴി നല്‍കുന്ന റസിഡന്‍സ് പെര്‍മിറ്റ് സര്‍ട്ടിഫിക്കറ്റ്, ഒരു ആബ്‌സന്‍സ് പെര്‍മിറ്റിന്റെ കാലഹരണ തീയതി നിര്‍ണയിക്കുന്നതിനുള്ള ഔദ്യോഗികവും അംഗീകൃതവുമായ രേഖയാണെന്ന് മന്ത്രാലയം വിശദീകരിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new