Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നബിദിനത്തോടനുബന്ധിച്ച്‌ ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി

നബിദിനത്തോടനുബന്ധിച്ച്‌ ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്

സൗദിയില്‍ കടല്‍കൊള്ളക്കാരുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു

കണ്ണീരിലാഴ്ത്തി ബഹ്‌റൈനിലെ ഫ്‌ലാറ്റിലെ തീപിടിത്തം; അമ്മയ്ക്കും മൂന്ന് കുഞ്ഞുങ്ങള്‍ക്കും ദാരുണാന്ത്യം

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം

നബിദിനത്തോടനുബന്ധിച്ച്‌ യുഎഇ, ഒമാന്‍, കുവൈറ്റ്, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. ചില രാജ്യങ്ങളില്‍ വാരാന്ത്യത്തോട് ചേര്‍ന്ന് അവധി പുനഃക്രമീകരിച്ചതിനാല്‍ ജീവനക്കാര്‍ക്ക് തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി ലഭിക്കും.

ഓഗസ്റ്റ് 25 ചൊവ്വാഴ്ചയാണ് നബിദിനമെങ്കിലും ചില രാജ്യങ്ങളില്‍ വാരാന്ത്യ അവധിയോട് ചേര്‍ത്ത് തുടര്‍ച്ചയായി അവധി ലഭിക്കുന്ന വിധത്തിലാണ് അവധി ക്രമീകരിച്ചിരിക്കുന്നത്. യുഎഇയില്‍ ഓഗസ്റ്റ് 28 വെള്ളിയാഴ്ചയാണ് പൊതുസ്വകാര്യ മേഖലകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുവെ ശനി, ഞായര്‍ ദിവസങ്ങളില്‍ വാരാന്ത്യ അവധി ലഭിക്കുന്ന ജീവനക്കാര്‍ക്ക് വെള്ളിയാഴ്ച കൂടി അവധി ലഭിക്കുന്നതോടെ തുടര്‍ച്ചയായ മൂന്ന് ദിവസത്തെ അവധിയാണ് ലഭിക്കുക.

ഒമാനില്‍ ഓഗസ്റ്റ് 27 വ്യാഴാഴ്ചയാണ് നബിദിനം പ്രമാണിച്ചുള്ള പൊതുഅവധി. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി മൂന്ന് ദിവസത്തെ തുടര്‍ച്ചയായ അവധി ഒമാനിലെ ജീവനക്കാര്‍ക്ക് ലഭിക്കും. കുവൈറ്റിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഓഗസ്റ്റ് 27 വ്യാഴാഴ്ചയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ അവിടെയും തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി ലഭിക്കും.

ഓഗസ്റ്റ് 25 ചൊവ്വാഴ്ചയാണ് ബഹ്‌റൈനില്‍ പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ രാജ്യങ്ങളിലെയും പൊതുസ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് ഈ ദിവസങ്ങളില്‍ ശമ്പളത്തോടുകൂടിയ അവധിയാണ് ലഭിക്കുക.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new