Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സൗദിയില്‍ കടല്‍കൊള്ളക്കാരുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു

സൗദിയില്‍ കടല്‍കൊള്ളക്കാരുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്

നബിദിനത്തോടനുബന്ധിച്ച്‌ ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി

കണ്ണീരിലാഴ്ത്തി ബഹ്‌റൈനിലെ ഫ്‌ലാറ്റിലെ തീപിടിത്തം; അമ്മയ്ക്കും മൂന്ന് കുഞ്ഞുങ്ങള്‍ക്കും ദാരുണാന്ത്യം

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം

കിഴക്കന്‍ പ്രവിശ്യയിലെ ഖഫ്ജിയില്‍ കടല്‍കൊള്ളക്കാരുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശിയായ ഒരു മത്സ്യതൊഴിലാളി കൂടി മരിച്ചു. മൈലാടുതുറ, കീഴമൂവാര്‍ സ്വദേശി ശങ്കര്‍ ഗോവിന്ദസാമി(39) ആണ് ആശുപത്രിയില്‍ മരിച്ചത്.

കഴിഞ്ഞ ഓഗസ്റ്റ് 10 ന് രാത്രിയാണ് മത്സ്യബന്ധനത്തിനുപോയ പ്രവാസി ഇന്ത്യക്കാരുടെ മീന്‍പിടുത്ത സംഘത്തിനു നേരെ ആക്രമണം നടന്നത്. സംഭവത്തില്‍ തിരുച്ചിറപ്പള്ളി, സീര്‍കാഴി, തൊടുവായി സുനാമി നഗറില്‍ മാവീരന്‍ പാക്കിരി(40) അക്രമിസംഘത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.

എന്നാല്‍ ബോട്ടില്‍ ഒപ്പമുണ്ടായിരുന്ന കീലാമൂവര്‍ക്കരൈ മൈലാടുതുറ സ്വദേശികളായ ശങ്കര്‍, ബാല്‍രാജ്, കടലൂര്‍ സ്വദേശി മണികണ്ഠന്‍ എന്നിവരെ പരുക്കുകളോടെ സൗദി നാവികസേന രക്ഷിച്ചിരുന്നു. ഇതിലെ ശങ്കരാണ് ഇപ്പോള്‍ മരിച്ചത്. പേര്‍ഷ്യന്‍ ഉള്‍ക്കടലിനു സമീപത്ത് മത്സ്യബന്ധനം നടത്തുന്നതിനിടെ അര്‍ദ്ധരാത്രിയില്‍ ഇവരുടെ ബോട്ടിനടുത്തേക്ക് അക്രമണകാരി സംഘത്തില്‍ ഉള്‍പ്പെടുന്നവര്‍ ബോട്ടിലെത്തുകയും കൊള്ളയടിക്കാന്‍ ശ്രമം നടത്തുകയും ചെയ്തുവെന്നാണ് ലഭ്യമായ വിവരം.

സംഭവത്തെ സംബന്ധിച്ചുളള ഔദ്യോഗിക അന്വേഷണം തുടരുകയാണ്. സൗദി സര്‍ക്കാരുമായി സഹകരിച്ച്‌ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ രണ്ടുപേരുടേയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് നടപടികള്‍ പുരോഗമിക്കുന്നതായി തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ആദവ് അര്‍ജ്ജുന തമിഴ്‌നാട് നിയമസഭയില്‍ പ്രസ്താവിച്ചു. മലിയാടുതുറൈ ജില്ല കളക്ടര്‍ എച്ച്‌. ശ്രീകാന്തിനെ തുടര്‍നടപടികള്‍ ഏകോപിപ്പിക്കുന്നതിന് ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new