ഐപിഎല്ലില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും
ഐപിഎല്ലില്‍ രാജസ്ഥാൻ റോയല്‍സിന് തുടർച്ചയായ മൂന്നാം ജയം...
ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാൻ റോയല്‍സ് മുംബൈ ഇന്ത്യൻസിനെ നേരിടും...
ഇന്ത്യൻ പ്രീമിയർ ലീഗില്‍ ഇന്ന് മുംബൈ x കൊല്‍ക്കത്ത ആവേശപ്പോരാട്ടം. സൂപ്പർ താരങ്ങള്‍ നിറഞ്ഞ മുംബൈ ഇന്ത്യൻസ് അഞ്ചു തവണ ചാമ്പ്യൻമാരാണ്.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് മൂന്നുതവണ ഐപിഎല്‍ കിരീടം സ്വന്തമാക്കുകയും ചെയ്തു. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുക. ഇരുടീമുകളും 35 തവണ ഏറ്റുമുട്ടിയതില്‍ മുംബൈ 24 കളി ജയിച്ചു. കൊല്‍ക്കത്ത നേടിയത് 11 കളി.
ഹാർദിക് പാണ്ഡ്യ നയിക്കുന്ന മുംബൈ കഴിഞ്ഞ തവണ പ്ലേഓഫ് കളിച്ചെങ്കിലും നാലാമതായി. മുൻ ക്യാപ്‌റ്റൻ രോഹിത് ശർമ 38-ാം വയസ്സിലും ബാറ്റെടുക്കുന്നതാണ് സവിശേഷത.
ഇന്ത്യൻ ക്യാപ്‌റ്റൻ സൂര്യകുമാർ യാദവ് തിലക് വർമ, ക്വിന്റണ്‍ ഡി കോക്ക്, റ്യാൻ റിക്കിള്‍ടണ്‍, ഷെർഫാനെ റൂതർഫോർഡ്, കോർബിൻ ബോഷ് എന്നിവരാണ് പ്രധാന താരങ്ങള്‍. ട്രെന്റ്‌ബോള്‍ട്ടും ജസ്‌പ്രീത് ബുമ്രയുമാണ് ബൗളർമാർ. ന്യൂസിലൻഡ് ക്യാപ്‌റ്റൻ മിച്ചെല്‍ സാന്റ്‌നെറും ഇംഗ്ലണ്ടിന്റെ വില്‍ജാക്‌സും ആദ്യ കളിക്കില്ല. അജിൻക്യ രഹാനെയാണ് കൊല്‍ക്കത്ത ക്യാപ്‌റ്റൻ. ട്വന്റി20 ലോകകപ്പില്‍ ന്യൂസിലൻഡിനെ ഫൈനലിലെത്തിച്ച കിവീസ് ഓപ്പണർമാരായ ഫിൻ അലെനും ടിം സീഫെർട്ടും ഓള്‍റൗണ്ടർ രചിൻ രവീന്ദ്രയും ടീമിലുണ്ട്.

