Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കേരളത്തിലെ റെയില്‍ പദ്ധതികള്‍ ഉപേക്ഷിച്ചെന്ന് കേന്ദ്രം

കേരളത്തിലെ റെയില്‍ പദ്ധതികള്‍ ഉപേക്ഷിച്ചെന്ന് കേന്ദ്രം

ഇടുക്കി മൂന്നാറില്‍ ജനവാസ മേഖലയില്‍ വീണ്ടും കാട്ടുകൊമ്പൻ പടയപ്പ ഇറങ്ങി

രാവിലെ ബസ്സിനകത്ത് കയറിയവർ ഞെട്ടി; കമ്പിയില്‍ തൂങ്ങിയാടി അയാളുടെ ശരീരം.. പേരമ്പ്ര ബസ്സിനുള്ളില്‍ ആ രാത്രി സംഭവിച്ചത്

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ വഴിയുള്ള ദര്‍ശനം ആരംഭിച്ചു. അദ്യഘട്ടം മണിക്കൂറില്‍ 300 ഭക്തര്‍ക്കാണ് ദര്‍ശനം

17 സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത,12 ജില്ലകളില്‍ ഓറഞ്ച് അലർട്ട്, 10 ജില്ലകളില്‍ ഇന്ന് അവധി

റെയില്‍വേയ്ക്കു നിലവില്‍ പുതിയ കോച്ച്‌ ഫാക്ടറികളുടെ ആവശ്യമില്ലെന്നും സില്‍വര്‍ ലൈനും ഇ. ശ്രീധരന്റെ ഹൈസ്പീഡ് റെയില്‍വേ പദ്ധതിയും കഞ്ചിക്കോട് കോച്ച്‌ ഫാക്ടറിയും ഉപേക്ഷിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍. തിരുവനന്തപുരം -കണ്ണൂര്‍ ഹൈസ്പീഡ് പദ്ധതി നിലവില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം നടപ്പാക്കാനാകില്ലെന്നാണു സംസ്ഥാനം അറിയിച്ചതെന്നും കേരളത്തിലെ റെയില്‍വേ വികസനത്തിനു മുന്‍ നിശ്ചയിച്ച പദ്ധതികളുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനാണു മറുപടി.

റെയില്‍വേയ്ക്കു നിലവില്‍ പുതിയ കോച്ച്‌ ഫാക്ടറികളുടെ ആവശ്യമില്ലെന്നും രാജ്യത്തെ ഇപ്പോഴത്തെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമായ കോച്ച്‌ ഫാക്ടറികള്‍ നിലവിലുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കേരളത്തില്‍ വടക്ക് മുതല്‍ തെക്ക് വരെയുള്ള റെയില്‍ ശൃംഖലയുടെ ശേഷി വര്‍ധിപ്പിക്കുന്നതിനായി നിരവധി പദ്ധതികള്‍ നടന്നുവരുന്നുണ്ട്. ഭൂമി ഏറ്റെടുക്കലിലെ കാലതാമസമാണു പ്രധാന വെല്ലുവിളി. വിവിധ പദ്ധതികള്‍ക്കായി 618 ഹെക്ടര്‍ ഭൂമി ആവശ്യമാണ്. ഇതില്‍ 78 ഹെക്ടര്‍ മാത്രമാണ് ഇതുവരെ ഏറ്റെടുത്തത്. 1976 കോടി സംസ്ഥാന സര്‍ക്കാരിനു കൈമാറിയിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

മംഗളൂരു - കാസര്‍കോട് - ഷൊര്‍ണൂര്‍, ഷൊര്‍ണൂര്‍ - എറണാകുളം, തിരുവനന്തപുരം - കായംകുളം, ഷൊര്‍ണൂര്‍ - കോയമ്പത്തൂര്‍ എന്നീ പാതകളില്‍ പുതിയ മൂന്നും നാലും വരികള്‍ നിര്‍മിക്കുന്നതിനുള്ള ഫീല്‍ഡ് ലൊക്കേഷന്‍ സര്‍വേ പൂര്‍ത്തിയായിട്ടുണ്ട്. കോട്ടയം വഴിയുള്ള എറണാകുളം - കായംകുളം മൂന്നാം വരിയുടെ ട്രാഫിക്് സര്‍വേയും പൂര്‍ത്തിയായെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new