ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു
സിയ ഗോയലിന്റെ ഇൻസ്റ്റാഗ്രാം പേജ് കണ്ടാല്‍ ആരേയും ഒന്ന് അസൂയപ്പെടുത്തും. കേതൻ വിശാല്‍ അഗർവാളുമായുള്ള പ്രണയനിമിഷങ്ങളും ഡാൻസും പൂക്കളുമൊക്കെയായി അത്രയേറെ മനോഹരമായിരുന്നു ആ പോസ്റ്റുകള്‍. "എന്റെ ഹൃദയത്തിന് ചേരുന്ന ഒരിടം കണ്ടെത്തി" എന്നായിരുന്നു അവരുടെ പ്രണയ വാർഷികത്തില്‍ സിയ കുറിച്ചത്. എന്നാല്‍ ഈ പ്രണയച്ചിരികള്‍ക്ക് പിന്നില്‍ തന്റെ പ്രതിശ്രുത വരനെ കൊലപ്പെടുത്താനുള്ള ക്രൂരമായ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ആരും
പുണെയിലെ ലോഹഗഡ് കോട്ടയില്‍ ഫോട്ടോ എടുക്കുന്നതിനിടയില്‍ കേതൻ അബദ്ധത്തില്‍ തെന്നിവീണു എന്നായിരുന്നു സിയ പോലീസിനോട് ആദ്യം പറഞ്ഞത്. എന്നാല്‍ തന്റെ പ്രതിശ്രുത വരൻ മരണപ്പെട്ടിട്ടും സിയയുടെ പെരുമാറ്റത്തില്‍ സങ്കടത്തിന്റെ ഒരു നിഴല്‍ പോലും ഇല്ലാതിരുന്നത് പോലീസിന് സംശയമുണ്ടാക്കി. വിശദമായ അന്വേഷണത്തില്‍, സിയയും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് കേതനെ കൊക്കയിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് വ്യക്തമായി.
ഫെബ്രുവരിയില്‍ വിവാഹനിശ്ചയം കഴിഞ്ഞത് മുതല്‍ പൂക്കള്‍ നല്‍കുന്നതും, ആലിംഗനം ചെയ്യുന്നതും, പ്രണയാതുരമായി നൃത്തം ചെയ്യുന്നതുമായ ഒട്ടനവധി ചിത്രങ്ങളും വീഡിയോകളും സിയ തന്റെ പേജില്‍ നിരന്തരം പോസ്റ്റ് ചെയ്തിരുന്നു. വിവാഹനിശ്ചയം കഴിഞ്ഞ് ഒരു മാസം തികഞ്ഞപ്പോള്‍ മെഴുകുതിരി വെളിച്ചത്തിലുള്ള ഒരു കേക്കിന്റെ ചിത്രം സിയ പങ്കുവെച്ചിരുന്നു. "എന്റെ ഹൃദയത്തിന് ചേരുന്ന ഒരിടം കണ്ടെത്തിയിട്ട് ഒരു മാസം തികയുന്നു" (Cheers to one month since my heart found its home) എന്നായിരുന്നു ഈ ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പ്.
മെയ് മാസത്തില്‍ കേതൻ സിയയ്ക്ക് ഒരു പൂവ് നല്‍കുന്ന ചിത്രം അവർ പോസ്റ്റ് ചെയ്തിരുന്നു. "എനിക്ക് നിന്നെ ഇഷ്ടമാണ് എന്നത് അദ്ദേഹം വളരെ ഗൗരവമായി എടുത്തു" എന്ന രസകരമായ കുറിപ്പോടെയാണ് ഈ ചിത്രം പങ്കുവെച്ചത്. ഈ പോസ്റ്റില്‍ ഇരുവരും പരസ്പരം ആലിംഗനം ചെയ്യുന്ന ദൃശ്യങ്ങളുമുണ്ടായിരുന്നു.
കേതൻ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയില്‍ സിയയുടെ ചിത്രം പങ്കുവെച്ചപ്പോള്‍, സിയ അത് റീപോസ്റ്റ് ചെയ്യുകയും "ആ ചിരി" (That Smile) എന്ന് ഹൃദയ ചിഹ്നത്തോടൊപ്പം കുറിക്കുകയും ചെയ്തു. മെയ് 19-ന് തന്റെ ജന്മദിനത്തിന് മുന്നോടിയായുള്ള ഒരു വീഡിയോ സിയ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ഒരു പ്രണയഗാനത്തിനൊപ്പം ഇരുവരും നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണുള്ളത്.
സിയയും ചേതനും തമ്മിലുള്ള രഹസ്യ ബന്ധമാണ് ഈ കൊലപാതകത്തിലേക്ക് നയിച്ചത്. കേതനുമായുള്ള വിവാഹത്തിന് സിയക്ക് താല്‍പ്പര്യമില്ലായിരുന്നുവെന്നും കേതനെ ഒരു തടസ്സമായാണ് അവർ കണ്ടിരുന്നതെന്നും പോലീസ് പറയുന്നു. തങ്ങളുടെ പ്രണയത്തിന് തടസ്സമാകുന്ന കെതനെ ഒഴിവാക്കാൻ ചേതൻ ഹുഡി ധരിച്ച് ഇവരെ പിന്തുടരുകയും തക്കം കിട്ടിയപ്പോള്‍ രണ്ടുപേരും ചേർന്ന് കേതനെ പിന്നില്‍ നിന്ന് തള്ളിയിടുകയുമായിരുന്നു. കഴിഞ്ഞ ഏഴ് മാസത്തിനിടെ ഇവർ 2,004 തവണ ഫോണില്‍ സംസാരിക്കുകയും ഏകദേശം 238 മണിക്കൂറോളം സംഭാഷണത്തില്‍ ഏർപ്പെടുകയും ചെയ്തതായി പോലീസ് കണ്ടെത്തി.
കേതനെ അപായപ്പെടുത്താൻ സിയ പലവട്ടം ശ്രമിച്ചിരുന്നു. ബാലിയിലേക്കുള്ള ഫോട്ടോഷൂട്ട് യാത്രയ്ക്കിടെ കേതന്റെ പാസ്‌പോർട്ട് മാത്രം തന്ത്രപൂർവ്വം മോഷ്ടിച്ച് യാത്ര മുടക്കിയത് സിയയായിരുന്നുവെന്ന് കേതന്റെ പിതാവ് ആരോപിക്കുന്നു. ജൂണ്‍ 14-ന് ലോഹഗഡ് കോട്ടയില്‍ വെച്ച് കേതനെ തള്ളിയിട്ടെങ്കിലും അദ്ദേഹം ഒരു കുറ്റിച്ചെടിയില്‍ പിടിച്ചു തൂങ്ങി രക്ഷപ്പെട്ടു. അന്ന് രക്ഷപ്പെട്ട കേതന്റെ ശ്രദ്ധ തിരിക്കാൻ പാമ്പിനെ കണ്ടു എന്ന് കള്ളം പറഞ്ഞ് ബഹളം വെച്ച് കേതനെ കെട്ടിപ്പിടിച്ച് സിയ അഭിനയിക്കുകയായിരുന്നു. ഈ പദ്ധതികള്‍ പരാജയപ്പെട്ടാല്‍ നടപ്പിലാക്കാൻ ഒരു 'പ്ലാൻ സി' കൂടി ഇവർ കരുതിയിരുന്നതായും പോലീസ് കണ്ടെത്തി.
നവംബറില്‍ ജയ്പുരിലെ കൊട്ടാരത്തില്‍ വെച്ച് 17 കോടി രൂപ ചെലവില്‍ നടത്താനിരുന്ന ആഡംബര വിവാഹത്തിന്റെ ഒരുക്കങ്ങള്‍ക്കിടയിലാണ് ഈ ക്രൂരത നടന്നത്. അതിഥികള്‍ക്കായി രണ്ട് സ്വകാര്യ വിമാനങ്ങള്‍ വരെ ഏർപ്പെടുത്തിയിരുന്ന കുടുംബങ്ങള്‍ക്ക് ഈ സംഭവം വലിയ ആഘാതമാണ് നല്‍കിയത്. നിലവില്‍ കൊലപാതകക്കുറ്റവും ക്രിമിനല്‍ ഗൂഢാലോചനയും ചുമത്തി സിയയെയും ചേതനെയും പോലീസ് അറസ്റ്റ് ചെയ്യുകയും കോടതി ഇവരെ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തിട്ടുണ്ട്.

