Dailyhunt
സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ

ടോ ലാം ഇന്ത്യയില്‍.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറല്‍ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിലെത്തി. പ്രസിഡന്റായ ശേഷം ആദ്യമായാണ് ടോം ലാം ഇന്ത്യ സന്ദർശിക്കുന്നത്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച്‌ തീപിടിച്ചു

തമിഴ്‌നാട് തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ വിജയ്‌ക്കൊപ്പം സന്തോഷം പങ്കിടാന്‍ നടി തൃഷയും എത്തി. നടിയുടെ പിറന്നാള്‍ ദിനം കൂടിയായിരുന്നു. വിജയ്‌യുടെ പനയൂരിലെ വസതിയിലേക്കാണ് പ്രിയ സുഹൃത്ത് ഈ വലിയ നിമിഷത്തില്‍ ഓടിയെത്തിയത്.

അതേസമയം പിറന്നാള്‍ ദിനത്തില്‍ തിരുപ്പതി ക്ഷേത്രത്തില്‍ തൃഷ ദര്‍ശനം നടത്തിയിരുന്നു. തൃഷയുടെ ജന്മദിനം, തമിഴ്‌നാട്ടില്‍ വോട്ടെണ്ണല്‍ ദിനം എന്നിങ്ങനെ ഒട്ടേറെ പ്രത്യേകതകള്‍ കൂടിയുണ്ട് ഈ ദര്‍ശനത്തിനു പിന്നില്‍. നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ ഈ തെരഞ്ഞെടുപ്പില്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങള്‍ നേരിട്ട വ്യക്തിയാണ് തൃഷ.

വിജയ്‌യ്‌ക്കൊപ്പം തന്നെ തിരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പേരാണ് തൃഷയുടെത്. നടി രാഷ്ട്രീയ രംഗത്തില്ലെങ്കിലും വിജയ്‌യുമായി സൗഹൃദം എതിര്‍പാര്‍ട്ടികള്‍ ആയുധമാക്കിയിരുന്നു. വിജയ്‌യുടെ ഭാര്യ സംഗീത വിവാഹ മോചന ഹര്‍ജിയില്‍ ഒരു നടിയെ കുറിച്ച്‌ പരാമര്‍ശിച്ചത് തൃഷയെ ഉദ്ദേശിച്ചാണ് എന്ന പ്രചാരണവുമുണ്ടായി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new