ഇടുക്കി മൂന്നാറില്‍ ജനവാസ മേഖലയില്‍ വീണ്ടും കാട്ടുകൊമ്പൻ പടയപ്പ ഇറങ്ങി
17 സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത,12 ജില്ലകളില്‍ ഓറഞ്ച് അലർട്ട്, 10 ജില്ലകളില്‍ ഇന്ന് അവധി
ശബരിമല നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മില്‍മ പൂര്‍ണമായും സഹകരിക്കുമെന്നും നെയ്യില്‍ ഗുണനിലവാര പ്രശ്‌നമുണ്ടെന്ന് ദേവസ്വം ബോര്‍ഡ് ഉന്നയിച്ചിട്ടില്ലെന്നും മില്‍മ ചെയര്‍മാന്‍ കെ എസ് മണി പ്രതികരിച്ചു. വിവാദം ബ്രാന്‍ഡിന് ദോഷമുണ്ടാക്കി.
മില്‍മയില്‍ നിന്ന് കയറ്റിവിട്ട ശുദ്ധമായ നെയ്യ് മാറ്റി തമിഴ്‌നാട്ടില്‍ നിന്നുള്ള വിലയും നിലവാരവും കുറഞ്ഞ നെയ്യ് പാക്കറ്റിലാക്കി ശബരിമലയില്‍ എത്തിച്ചുവെന്നതാണ് വിവാദം. മുന്‍ സീസണിലാണ് ഇത് നടന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ നേരത്തേ പ്രതികരിച്ചിരുന്നു. 1.67 ലക്ഷം ലിറ്റര്‍ നിലവാരമില്ലാത്ത നെയ്യ് സന്നിധാനത്ത് എത്തിയതായും ഇതിലൂടെ മില്‍മയ്ക്ക് 85 ലക്ഷം രൂപയ്ക്കധികം നഷ്ടമുണ്ടായെന്നുമാണ് റിപ്പോര്‍ട്ട്.
ഈ വര്‍ഷത്തെ അരവണ നിര്‍മാണത്തിനായി പുറത്തുനിന്ന് നെയ്യ് വാങ്ങേണ്ടതില്ല എന്ന് തീരുമാനിച്ചതായി ജയകുമാര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ആവശ്യത്തിലധികം നെയ്യ് ഭക്തര്‍ ശബരിമലയില്‍ കൊണ്ടുവരുന്നുണ്ട്. അതിനാലാണ് പുറത്തുനിന്ന് വാങ്ങേണ്ടെന്ന് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

