തിരുവനന്തപുരം: അടുത്ത അഞ്ച് വർഷത്തേക്കുള്ള വിധിയെഴുത്തിന് രണ്ട് ദിവസം മാത്രം ബാക്കി…നിയമസഭ തെരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് ആറുമണിയോടെ തിരശീല വീണു.
മൂന്നാഴ്ച നീണ്ടുനിന്ന പരസ്യ പ്രചാരണത്തിൻ്റെ അവസാന ലാപ്പില്‍ മുന്നണികളെല്ലാം തങ്ങളുടെ ഭാഗം മനോഹരമായി ഓടിത്തീർത്തു. നഗര കേന്ദ്രങ്ങളും ഗ്രാമങ്ങളും രാഷ്ട്രീയ പാർട്ടികളുടെ കൊടികളും മുദ്രാവാക്യങ്ങളാലും സമ്പന്നമായ ദിനത്തിനാണ് പര്യവസാനമായത്. ദിവസങ്ങള്‍ നീണ്ടുനിന്ന പോർവിളികള്‍ക്കും ആരോപണ പ്രത്യാരോപണങ്ങള്‍ക്കുമൊടുവില്‍ ഓരോ മണ്ഡലങ്ങളിലും കൊട്ടിക്കലാശം ആവേശമാക്കാൻ സ്ഥാനാർഥികളും പ്രവർത്തകരും അരയും തലയും മുറുക്കി രംഗത്തെത്തി.
റോഡ് ഷോയും റാലികളുമായാണ് സ്ഥാനാർഥികളും പ്രവർത്തകരും മണ്ഡലത്തിലെ കൊട്ടിക്കലാശ കേന്ദ്രത്തിലേക്ക് ഒഴുകിയെത്തിയത്. ബാൻഡ് മേളവും ചെണ്ടമേളവും നിശ്ചല ദൃശ്യങ്ങളുമൊക്കെയായി കലാശക്കൊട്ട് പൂരപ്പറമ്പാക്കി മാറ്റി മുന്നണികള്‍. പതിവുപോലെ പേരൂർക്കടയായിരുന്നു ഇക്കുറിയും കൊട്ടിക്കലാശത്തിലെ ശ്രദ്ധാ കേന്ദ്രം. മൂന്ന് സ്ഥാനാർഥികളും ക്രയിനിലേറി കൈവീശി കാട്ടിയായിരുന്നു അണികളെ ആവേശത്തിലാക്കിയത്. എല്‍ ഡി എഫ് സ്ഥാനാർഥി വി കെ പ്രശാന്ത് കൂളിംഗ് ഗ്ലാസ് വച്ച് പ്രവർത്തകരെ കൈവീശി കാട്ടിയപ്പോള്‍ എൻഡിഎ സ്ഥാനാർഥി ആർ ശ്രീലേഖ കിരീടം വച്ചായിരുന്നു ക്രെയിനിലേറിയത്. എന്നാല്‍ യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ കോണ്‍ഗ്രസ് ഷാളണിഞ്ഞായിരുന്നു കലാശക്കൊട്ടിനെത്തിയത്.
Related Post
സംഭവം കെട്ടിച്ചമച്ചത്, രക്ഷാപ്രവർത്തനത്തിന്റെ പേരില്‍ സർക്കാരിന് നഷ്ടം വരുത്തി…ശരണ്യയെ കാണാതായ സംഭവത്തില്‍ സംശയങ്ങളുണ്ട്- പോലീസിനെ സമീപിച്ച് ബിജെപി!! ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയുടെ മൊഴികളും പരാതിയില്‍ പറഞ്ഞ കാര്യങ്ങളും പരിശോധിക്കും- പോലീസ്
April 8, 2026
ഒരു സെല്‍ഫി എടുത്തോട്ടെ?- ശബരീഷ് പിന്നെന്താ… ഇതു നിനക്കിരിക്കട്ടെ, നിന്റെ ഫോണിന്റെ ഡിസ്പ്ലേപോയതല്ലേ'… സെല്‍ഫി എടുക്കുന്നതിനിടെ ഡിസ്പ്ലെ പൊട്ടിയ ഫോണ്‍ കണ്ട് ആരാധകന് ഫോണ്‍ സമ്മാനിച്ച് സഞ്ജു സാംസണ്‍
April 8, 2026
'ഞങ്ങളുടെ കൈകള്‍ ഇപ്പോഴും ട്രിഗറിലാണ്, ഈ വെടിനിർത്തല്‍ കരാർ യുദ്ധത്തിന്റെ അവസാനമെന്നർത്ഥമല്ല, ശത്രുക്കളുടെ ഏതൊരു നീക്കവും പൂർണ്ണശക്തിയില്‍ നേരിടും…ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടാത്ത പക്ഷം യുദ്ധം തുടരും'- മുന്നറിയിപ്പ് ആവർത്തിച്ച് ഇറാൻ
April 8, 2026
കൊല്ലത്ത് തിരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞുപോയ വാഹനം കായികതാരങ്ങളെ ഇടിച്ചുതെറിപ്പിച്ചു; ഒരാള്‍ വെൻ്റിലേറ്ററില്‍; നെയ്യാറ്റിൻകര സ്വദേശിയ്ക്കെതിരെ കേസ്
April 8, 2026
Tags:assembly election 2026

