ജെറുസലേം: ലബനനുമായി നേരിട്ടുള്ള ചർച്ചകള്‍ക്ക് സന്നദ്ധത പ്രകടിപ്പിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
ലബനൻ സർക്കാരുമായി എത്രയും വേഗം ചർച്ചകള്‍ ആരംഭിക്കാനാണ് ഇസ്രയേല്‍ ലക്ഷ്യമിടുന്നതെന്ന് നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. സായുധ സംഘടനയായ ഹിസ്ബുള്ളയെ നിരായുധീകരിക്കുക എന്നതിനാണ് ചർച്ചയില്‍ ഇസ്രയേല്‍ മുൻഗണന നല്‍കുന്നത്.
നേരിട്ടുള്ള ചർച്ചകള്‍ക്ക് ലബനൻ ആവർത്തിച്ച് താല്‍പ്പര്യം പ്രകടിപ്പിക്കുന്ന പശ്ചാത്തലത്തില്‍, ചർച്ചാ നടപടികളുമായി മുന്നോട്ട് പോകാൻ മന്ത്രിസഭയ്ക്ക് നിർദ്ദേശം നല്‍കിയതായി നെതന്യാഹു പറഞ്ഞു. ഹിസ്ബുള്ളയുടെ നിരായുധീകരണത്തിനൊപ്പം ഇരുരാജ്യങ്ങളും തമ്മില്‍ സമാധാനപരമായ ബന്ധം സ്ഥാപിക്കുന്നതിലും ചർച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ബെയ്റൂട്ടിനെ സൈനികമുക്തമാക്കാനുള്ള ലബനൻ പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ ഇസ്രയേല്‍ സ്വാഗതം ചെയ്യുന്നതായും പ്രസ്താവനയില്‍ പറയുന്നു.
വെടിനിർത്തല്‍ നടപ്പിലാക്കുന്നതിനായി ലബനൻ പ്രധാനമന്ത്രി നവാഫ് സലാം പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി ബന്ധപ്പെട്ടതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ ഈ നീക്കം. പാകിസ്താനില്‍ വരും ദിവസങ്ങളില്‍ നടക്കുന്ന യുഎസ്-ഇറാൻ ചർച്ചകള്‍ക്കിടയിലാണ് ഈ പുതിയ സംഭവവികാസങ്ങള്‍.
Related Post
'അടിച്ച് നിന്റെ പണി ഞാൻ തീർക്കും; വെറുതെ വിടുമെന്ന് കരുതേണ്ട'; ബിജെപി വനിതാ നേതാവിനെ ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രൻ; ശബ്ദ സന്ദേശം പുറത്ത്
April 11, 2026
'സമൂഹത്തില്‍ മുസ്ലിം വിരുദ്ധത പ്രചരിപ്പിച്ച് കലാപമുണ്ടാക്കി തിരഞ്ഞെടുപ്പ് തടയാനാണ് ശ്രമിക്കുന്നു; 'ജനനായകൻ' സിനിമാ സംവിധായകനെയും നടൻ വിജയെയും എത്രയും പെട്ടെന്ന് അറസ്റ്റുചെയ്യണം': പരാതി നല്‍കി ഇന്ത്യൻ നാഷണല്‍ ലീഗ് പാർട്ടി
April 11, 2026
വെടിനിർത്തല്‍ ആയുധ സംഭരണത്തിനായുള്ള ഇടവേളയോ? ഇറാന് ആയുധസഹായമേകാൻ ചൈന തയ്യാറെടുക്കുന്നുവെന്ന് റിപ്പോർട്ട്; യുഎസിനാകെ അസ്വസ്ഥത
April 11, 2026
'വീടുപണി പൂർത്തിയാക്കിയ ശേഷമല്ലേ ഫർണ്ണീച്ചർ വാങ്ങേണ്ടത്?'- യുഡിഎഫ് മുഖ്യമന്ത്രി ആരാവുമെന്ന ചോദ്യത്തിന് ശശി തരൂരിന്റെ മറുപടി; 'യു.ഡി.എഫ് മികച്ച വിജയം നേടുമെന്നത് തീർച്ച'
April 11, 2026
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ മാർച്ച് രണ്ട് മുതല്‍ ഹിസ്ബുള്ള ഇസ്രയേലിന് നേരെ ആക്രമണം തുടങ്ങിയിരുന്നു. ഇതിന് തിരിച്ചടിയായി ഇസ്രയേല്‍ ലബനനില്‍ ശക്തമായ പ്രത്യാക്രമണമാണ് നടത്തുന്നത്. മാർച്ചില്‍ തുടങ്ങിയ സംഘർഷങ്ങളില്‍ ഇതിനകം 1,500-ലധികം പേർ കൊല്ലപ്പെടുകയും പത്ത് ലക്ഷത്തിലധികം ആളുകള്‍ പലായനം ചെയ്യേണ്ടി വരികയും ചെയ്തിട്ടുണ്ട്.
Tags:Benchamin NethanyahuIesreal- Lebanan

